മൊബൈൽ ഫോൺ അഡിക്ടാണോ..? മുഖക്കുരുവും ചര്‍മരോഗങ്ങളും പിന്നാലെ എത്തും
സ്മാർട്ട്ഫോൺ ഉപയോഗത്തെക്കുറിച്ച് പുതിയ തലമുറ അൽപം കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണമെന്ന് ചർമ്മ വിദഗ്ധർ പറയുന്നു
സ്മാർട്ട്ഫോണുകൾക്ക് നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രസക്തിയുണ്ട്. സാങ്കേതികവിദ്യാധിഷ്ഠിതമായ ഒരു യുഗത്തിൽ മൊബൈൽ ഫോണില്ലാത്ത നിമിഷം പോലും ചിന്തിക്കാൻ പോലും സാധിക്കില്ല. പ്രിയപ്പെട്ടവരുമായി ബന്ധം സൂക്ഷിക്കാനും, വിനോദത്തിനും ജോലിക്കും വരെ മൊബൈൽ ഫോൺ ഒഴിവാക്കാനാകാത്ത ഘടകമായി കഴിഞ്ഞു.
അതേസമയം, മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചാൽ ഒരുപാട് ദോഷങ്ങളുമുണ്ട്. പുതിയ പഠനത്തിൽ പറയുന്നത് അമിത ഫോൺ ഉപയോഗം മുഖക്കുരുവിന് കാരണമാകുമെന്നും ചർമ്മത്തെ കാരണമാകുകയും ചെയ്യും. ഒരൽപം ശ്രദ്ധിച്ചാൽ തന്നെ മുഖക്കുരുവും മറ്റ് ചർമ്മ തകരാറുകളും വരാതെ നോക്കാനാകും.
സ്മാർട്ട്ഫോണുകളിൽ നിന്നുള്ള ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയെ ചെറുക്കാൻ ആളുകളെ സഹായിക്കുന്ന ചില ലളിതമായ മാർഗങ്ങൾ ഉണ്ടെന്ന് വിദഗ്ധർ പറയുന്നു. അതിൽ ചിലത് ഇതാ....
* ഫോൺ വൃത്തിയായി സൂക്ഷിക്കുക, കാരണം അവ ബാക്ടീരിയകളുടെ വലിയൊരു കേന്ദ്രമാണ്.. വിശ്രമമുറിയിൽ കാണപ്പെടുന്നതിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ മൊബൈൽ ഫോണിന്റെ പ്രതലത്തിൽ ഉണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്
* ഫോൺ ഒരിക്കലും നിങ്ങളുടെ മുഖത്തോട് അടുപ്പിക്കരുത്. അങ്ങനെ ചെയ്താൽ ഫോണിന്റെ പ്രതലത്തിലെ ബാക്ടീരിയകൾ ചർമ്മത്തിലേക്ക് പ്രവേശിക്കുകയും ചർമ്മ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.
*ആൻറി ബാക്ടീരിയൽ വൈപ്പുകൾ അല്ലെങ്കിൽ 70 ശതമാനം ആൽക്കഹോൾ ഉള്ള തുണി ഉപയോഗിച്ച് ഫോൺ തുടയ്ക്കാൻ ശ്രമിക്കുക
*നിങ്ങളുടെ ഫോൺ വിശ്രമ മുറി, ടോയ്‌ലറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കുക
ഇവ നിസാരമായി തോന്നിയേക്കാമെങ്കിലും മുഖക്കുരു വരാനുള്ള സാധ്യതയെ അകറ്റി നിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സ്മാർട്ട്ഫോൺ ഉപയോഗത്തെക്കുറിച്ച് പുതിയ തലമുറ അൽപം കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണമെന്നും ചർമ്മ വിദഗ്ധർ പറയുന്നു. സ്മാർട്ട് ഫോണിന്റെ അമിത ഉപയോഗം കൗമാരക്കാരിലടക്കം ഉത്കണ്ഠക്കും വിഷാദത്തിനും കാരണമായേക്കുമെന്നും പഠനങ്ങൾ പറയുന്നു.