കുരങ്ങ് വസൂരി: സാമ്പിൾ പരിശോധനക്ക് രാജ്യത്തുടനീളം 15 ലാബുകൾ സജ്ജം; കേന്ദ്രം

ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

Update: 2022-07-15 08:28 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: രാജ്യത്ത് കുരങ്ങു വസൂരി സ്ഥിരീകരിച്ച സാഹചര്യത്തിൽ സാമ്പിളുകൾ പരിശോധിക്കാൻ രാജ്യത്തുടനീളം 15 ലാബുകളിൽ സൗകര്യമൊരുക്കിയതായി കേന്ദ്രം. സാമ്പിളുകൾ പരിശോധിക്കാനായി15 ഗവേഷണ, ഡയഗ്‌നോസ്റ്റിക് ലാബുകൾ സജ്ജമാണെന്ന് ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) പൂനെ അറിയിച്ചു.

ഇതിന് പുറമെ കുരങ്ങ് വസൂരി രോഗനിർണയ പരിശോധനകൾ നടത്താൻ ഉദ്യോഗസ്ഥർക്കും പരിശീലനം നൽകിയിട്ടുണ്ട്.കേരളത്തിലെ കൊല്ലം ജില്ലയിലാണ് കുരങ്ങ് പനി സ്ഥിരീകരിച്ചിരിക്കുന്നത്.  ഈ സാഹചര്യത്തിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ആവശ്യമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കുന്നതിനുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിദഗ്ധ സംഘത്തെ സംസ്ഥാനത്തേക്ക്  നിയോഗിച്ചിട്ടുണ്ട്.

ഡൽഹി  നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ജോയിന്റ് ഡയറക്ടർ ഡോ. സാങ്കേത് കുൽക്കർണി , ഡൽഹിഡോ. ആർ.എം.എൽ ഹോസ്പിറ്റലിലെ മൈക്രോബയോളജി വകുപ്പിലെ അസോ.പ്രൊഫ. ഡോ. അരവിന്ദ് കുമാർ അച്ഛ്‌റ, ഡെർമറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തോലേ , കേരള ആരോഗ്യ കുടുംബക്ഷേമ മേഖലാ (കോഴിക്കോട്) അഡൈ്വസർ ഡോ. പി. രവീന്ദ്രൻ എന്നിവർക്ക് പുറമെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമാണ് സംഘത്തെ നയിക്കുന്നത്. സംഘം സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുകയും സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ പൊതുജനാരോഗ്യ ഇടപെടലുകൾക്ക് ശിപാര്‍ശ നല്‍കുകയും ചെയ്യും.   

രോഗപ്രതിരോധത്തിന്‍റെ ഭാഗമായി  വിമാനത്താവളങ്ങളിലുള്‍പ്പടെ സ്ക്രീനിംഗും പരിശോധനയും ഉറപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News