രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം കുടിച്ചോളൂ, ഗുണങ്ങൾ ഏറെയുണ്ട്...

കുടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരമാണിത്

Update: 2022-07-03 09:19 GMT
Editor : Lissy P | By : Web Desk
Advertising

എപ്പോഴും ആരോഗ്യകരമായിരിക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്. അതിനായി എന്തെല്ലാം പരീക്ഷണങ്ങളാണ് നാം ചെയ്യുന്നത്. ഓരോ ദിവസവും ആരോഗ്യകരമായിരിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്തു മടുത്തോ? വിഷമിക്കേണ്ട...  ഈ ചെറിയ കാര്യം ചെയ്താൽ മതിയെന്നാണ് പോഷകാഹാര വിദഗ്ധയായ ലവ്നീത് ബത്ര പറയുന്നത്. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുക. ഒന്നല്ല, ഒരുകൂട്ടം ആരോഗ്യഗുണങ്ങളാണ് ഇതുമൂലം നിങ്ങൾക്ക് ലഭിക്കുന്നതെന്നും ലവ്നീത് ബത്ര പറയുന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം...

  • രാവിലെ ജീരക വെള്ളം കുടിക്കുന്നത് മൂലം നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കും
  • കുടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായ വീക്കം, അസിഡിറ്റി, ഗ്യാസ്, തികട്ടി വരൽ എന്നിവയെ ചെറുക്കും
  • ആൻറി കൺജസ്റ്റീവ് ഗുണങ്ങൾ ഉള്ളതിനാൽ നെഞ്ചിലെയും ശ്വാസനാളത്തിലെയും കഫം നീക്കം ചെയ്യാൻ സഹായിക്കുകയും ചുമ, ജലദോഷം എന്നിവയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു

ഇതിന് പുറമെ ശരീരത്തിലെ ജലാംശം നിലനിർത്താൻ എപ്പോഴും ശ്രദ്ധിക്കണമെന്നും ലവ്നീത് ബത്ര പറയുന്നു. ഇതിനായി നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്ന ഭക്ഷണങ്ങൾ ഇതൊക്കെയാണ്.

 തണ്ണിമത്തൻ

ഇത് ജലാംശത്തിന്റെ മികച്ച ഉറവിടമാണ്. പോഷകാഹാരത്തിന്റെ കാര്യത്തിലും തണ്ണിമത്തൻ പിന്നിലല്ല. വിറ്റാമിൻ എ, ബി 6, സി എന്നിവയുടെ നല്ല സ്‌ത്രോതസാണിത്. കൂടാതെ ലൈക്കോപീൻ, ആന്റിഓക്സിഡന്റുകൾ എന്നിവയും പ്രദാനം ചെയ്യുന്നു.

 പപ്പായ

ചർമ്മത്തെ തിളക്കമുള്ളതാക്കുന്നതിനെ പുറമെ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്ന പഴമാണ് പപ്പായ. പപ്പായയിലെ എൻസൈമുകൾക്ക് വരണ്ടതും അടരുകളുള്ളതുമായ ചർമ്മത്തെ ചികിത്സിക്കാനും നന്നായി ജലാംശം നൽകാനും സഹായിക്കും.


മസ്‌ക്മെലൺ

ഇതിൽ വിറ്റാമിൻ ഇ, കെ, ബി6 എന്നിവ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, കാൽസ്യം എന്നിവയാലും മസ്‌ക് മെലൺ സമ്പുഷ്ടമാണ്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു.

കക്കരി

കുക്കുമ്പറിൽ 95% ജലാംശമുണ്ട്. കൂടാതെ വിറ്റാമിൻ കെ, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ചില പോഷകങ്ങളും ചെറിയ അളവിൽ നൽകുകയും ചെയ്യുന്നു.

സവാള

ഇത് ശരീരത്തിന്റെ ഊഷ്മാവ് സന്തുലിതമാക്കാൻ സഹായിക്കുന്നു.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News