ആര്യവേപ്പില ഇങ്ങനെ ഉപയോഗിച്ചാല്‍ താരന്‍ പോകുന്ന വഴി കാണില്ല!

ആര്യവേപ്പില ചേര്‍ത്തു തിളപ്പിച്ച വെള്ളം ഒരു രാത്രി മുഴുവന്‍ വയ്ക്കുക

Update: 2022-01-22 07:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

മിക്കവരും നേരിടുന്ന പ്രശ്നമാണ് തലയിലെ താരന്‍. മരുന്നുകളും ഷാമ്പൂകളും മാറിമാറി പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ലെങ്കില്‍ കുറച്ചു ആര്യവേപ്പില കൊണ്ട് പ്രശ്നത്തിന് പരിഹാരം കാണാം. അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും കഴിവുള്ള ചെടിയാണ്‌ ആര്യവേപ്പ്‌. ഇതിന്‍റെ ഇലകളില്‍ തട്ടി കടന്നു വരുന്ന കാറ്റ്‌ ശ്വസിക്കുന്നതു പോലും ആരോഗ്യത്തിന് നല്ലതാണ്. .ഇതിന് പുറമെ ഒരു മികച്ച ഔഷധം കൂടിയാണ് ആര്യവേപ്പ്. തലയിലെ താരന്‍ പോകാനും ആര്യവേപ്പ് നല്ലതാണ്.

ആര്യവേപ്പില ചേര്‍ത്തു തിളപ്പിച്ച വെള്ളം ഒരു രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ ഈ വെള്ളത്തിൽ മുടി കഴുകുക. ഇത് ഉപയോഗിച്ചാൽ താരൻ മൂലമുണ്ടാകുന്ന ചൊറിച്ചിലും അസ്വസ്ഥതയും കുറയും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിച്ചാല്‍ താരന്‍ പൂര്‍ണമായും പോകും. ഇതുപോലെ തലേദിവസം തിളപ്പിച്ച വെള്ളത്തില്‍ സൂക്ഷിച്ച വേപ്പില ഇലകൾ അരിച്ചെടുത്ത ശേഷം ഇലകൾ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റിൽ തേൻ ചേർത്ത് ഈ മാസ്ക് തലയോട്ടിയിലും മുടിയിഴകളിലും പുരട്ടുക.അരമണിക്കൂറിനു ശേഷം വേപ്പിൻ വെള്ളത്തിൽ കഴുകിക്കളയുക. ആഴ്ചയിൽ ഒരു തവണ ചെയ്താൽ താരൻ പെട്ടെന്ന് തന്നെ കുറയും.

ആര്യവേപ്പില ചേര്‍ത്ത് വെളിച്ചെണ്ണ ഉണ്ടാക്കിയതിനു ശേഷം ആവണക്കെണ്ണയും നാരങ്ങാനീരും ചേർക്കുക. ഈ മിശ്രിതം ഒരു കുപ്പിയിൽ സൂക്ഷിച്ച് ആഴ്ചയിൽ 2 തവണയെങ്കിലും പുരട്ടുക. ഈ മിശ്രിതം പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞതിന് ശേഷം തല കഴുകുക.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News