വേപ്പിലയുണ്ടോ വീട്ടില്‍? എങ്കില്‍ താരനോട് 'നോ' പറയാം
താരന്‍ അകറ്റാന്‍ 6 പ്രകൃതിദത്ത വഴികള്‍
ഒന്നിലധികം ചര്‍മ്മ, മുടി പ്രശ്‌നങ്ങളുടെ ചികിത്സക്ക് വേപ്പില ഉപയോഗിക്കുന്നു. വേപ്പ് എണ്ണയായോ ഷാംപൂവായോ ഉപയോഗിക്കാം. മലാസെസിയ എന്നറിയപ്പെടുന്ന ഒരു ഫംഗസാണ് താരന് കാരണമാകുന്നത്. ശൈത്യകാലത്താണ് ഇത് കൂടുതലായി വളരുക എന്ന് പറയപ്പെടുന്നു. താരന്‍ അകറ്റാനുള്ള ഒരു ഫലപ്രദമായ മാര്‍ഗ്ഗം ദിവസവും ഷാംപൂ ചെയ്യുക എന്നതാണ്, ഇത് താരന്‍ തടയുകയും ചെറിയ കോശങ്ങള്‍ വളരുന്നത തടയുകയും ചെയ്യുന്നു.
അതിനാല്‍ കൃത്യസമയത്ത് പ്രശ്‌നം കണ്ടെത്തുകയും കൃത്യമായ ചികിത്സ പിന്തുടരുകയും ചെയ്യുന്നതാണ് നല്ലത്. താരന്‍ തടയാന്‍ വേപ്പ് ഉപയോഗിക്കുന്നതിനേക്കാള്‍ സൗകര്യപ്രദമായ മറ്റൊന്നില്ല.
താരന്‍ അകറ്റി സുന്ദരവും തിളക്കമുള്ളതുമായ മുടി ലഭിക്കാന്‍ വേപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
1. വേപ്പില ചവച്ച് കഴിക്കുക. ഇതല്‍പ്പം ബുദ്ധിമുട്ടായി തോന്നുമെങ്കിലും വിവിധ ആരോഗ്യ-സൗന്ദര്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, താരന്‍ അകറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗം എല്ലാ ദിവസവും രാവിലെ വേപ്പില ചവച്ച് കഴിക്കിന്നതാണ്. കയ്പ്പ് കുറയാന്‍, ഇലകള്‍ തേനില്‍ കലര്‍ത്തി തിളപ്പിച്ച് കഷായം ഉണ്ടാക്കി അരിച്ചെടുത്ത വെള്ളം കുടിക്കാം.
2. വെളിച്ചെണ്ണയില്‍ അല്‍പം നാരങ്ങ നീരും കുറച്ചു വേപ്പ് ഇലയും ചേര്‍ത്ത് തിളപ്പിക്കുക. നാരങ്ങ മിതമായി ഉപയോഗിക്കണം. എണ്ണ പുരട്ടിയതിന് ശേഷം സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രമിക്കണം. രാത്രി എണ്ണ തലയോട്ടിയില്‍ പുരട്ടിയ ശേഷം രാവിലെ കഴുകിക്കളയുക.
3. വേപ്പും തൈരും ചേര്‍ത്തതാണ് താരന്‍ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം. താരന്‍ കളയുന്നതിനൊപ്പം മുടിയുടെ പുറംതൊലി മൃദുവാക്കുന്നതിനും തൈര് സഹായിക്കുന്നു. വേപ്പില പേസ്റ്റ് ഉണ്ടാക്കി തൈരില്‍ ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുക. 15 മിനിട്ടിന് ശേഷം കഴുകിക്കളയുക. തൈരിന്റെ ആന്റി ഫംഗല്‍ ഗുണങ്ങള്‍ താരനെതിരെ പോരാടുന്നു.
4. താരനകറ്റാന്‍ എളുപ്പമുള്ള മാര്‍ഗമാണ് വേപ്പ് ഹെയര്‍ മാസ്‌ക്. കുറച്ച് വേപ്പില എടുത്ത് മിക്‌സിയില്‍ പൊടിച്ച് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഈ പേസ്റ്റ് ഒരു ഹെയര്‍ മാസ്‌കായി തലയോട്ടിയില്‍ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.