എല്ലാ തലവേദനകളും നിസാരമല്ല;ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ
തലയുടെ പുറകിലൂടെയുള്ള വേദനയും നിസ്സാരമല്ല
തലവേദന ഒരു സാധാരണ രോഗാവസ്ഥയായാണ് കണക്കാക്കുന്നത്. ചിലരിൽ ഇത് മൈഗ്രേയ്ൻ, ചിലരിൽ സാധാരണ തലവേദന, ചിലരിൽ പനിയോടൊപ്പം വരുന്ന തലവേദന എന്നിങ്ങനെ ഇവ മാറുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ, തലവേദന ഗുരുതരമാണ് എന്ന അവസ്ഥയിലേക്ക് ചിലപ്പോഴെങ്കിലും എത്തിപ്പെടാറുണ്ട്. അതിന് വേണ്ടി ചില ലക്ഷണങ്ങളും ശരീരം പ്രകടിപ്പിക്കുന്നുണ്ട്. തലവേദന ഗുരുതരാവസ്ഥയിലേക്കോ അല്ലെങ്കിൽ അപകടത്തിലേക്കോ എത്തുമ്പോൾ അത് സൂചിപ്പിക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം.
മെനിഞ്ചൈറ്റിസ്
മെനഞ്ചൈറ്റിസ് മൂലം നിങ്ങളിൽ തലവേദന ഉണ്ടാവുന്നുണ്ട്. എന്താണ് മെനഞ്ചൈറ്റിസ് എന്നത് പലർക്കും അറിയില്ല. നിങ്ങളുടെ തലച്ചോറിന്റെ സംരക്ഷിത പാളിയിൽ ഉണ്ടാവുന്ന വീക്കത്തെയാണ് മെനഞ്ചൈറ്റിസ് എന്ന് പറയുന്നത്. ഇത് ഉണ്ടാക്കുന്നത് ഒരു വൈറൽ അണുബാധ മൂലമാണ്. ഇത്തരം അവസ്ഥയിൽ തലവേദന വളരെ കൂടുതലായിരിക്കും. ഇത് കൂടാതെ വളരെ അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു. അതുകൊണ്ട് ചെറിയ തലവേദനയെങ്കിൽ പോലും ഡോക്ടറെ കാണുന്നതിനോ അത് കൃത്യമായി മനസ്സിലാക്കുന്നതിനോ ശ്രദ്ധിക്കേണ്ടതാണ്. തലച്ചോറിലുണ്ടാവുന്ന ക്യാൻസറിന്റെ ലക്ഷണങ്ങളിലും ഗുരുതരമായ തലവേദനയാണ് ആദ്യ ലക്ഷണം.
ഹെമറാജിക് സ്ട്രോക്ക്
വളരെയധികം അപകടകരമായ അവസ്ഥയാണ് ഇത്. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും നിങ്ങൾക്ക് എന്താണ് സംഭവിക്കാൻ പോവുന്നത് എന്ന് മനസ്സിലാവില്ല. നിങ്ങളുടെ മസ്തിഷ്‌കത്തിലെ ഒരു രക്തക്കുഴൽ പൊട്ടി രക്തസ്രാവം ഉണ്ടാകുമ്പോഴാണ് ഹെമറാജിക് സ്ട്രോക്ക് എന്ന ഗുരുതരമായ അവസ്ഥ സംഭവിക്കുന്നത്. എന്നാൽ ഇതിന്റെ ലക്ഷണങ്ങളെ പലപ്പോഴും പലർക്കും തിരിച്ചറിയാൻ സാധിക്കാത്തതാണ് അപകടത്തിന് വഴിവെക്കുന്നത്. സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം എന്ന് നമുക്ക് നോക്കാവുന്നതാണ്.
ലക്ഷണങ്ങൾ
ഇതിനെ മിനി സ്ട്രോക്ക് എന്നും വിളിക്കാവുന്നതാണ്. ഇതിന്റെ ലക്ഷണങ്ങൾക്ക് തീവ്രത വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇത് ഒരു സാധാരണ സ്ട്രോക്ക് പോലെ അത്ര സമയം നീണ്ട് നിൽക്കുന്നില്ല. ഇതി പെട്ടെന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്തത് രോഗാവസ്ഥ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവരിൽ തലവേദന തന്നെയാണ് ആദ്യം കാണപ്പെടുന്ന ലക്ഷണം. അതിനെ ഒരു കാരണവശാലും അവഗണിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.
പെട്ടെന്ന് വരുന്ന തലവേദന ശ്രദ്ധിക്കണം. ഇത് പെട്ടെന്ന് വരുകയും പെട്ടെന്ന് തന്നെ പോവുകയും ചെയ്യുന്നുണ്ട്. വെറും അഞ്ച് മിനിറ്റിൽ താഴെയായിരിക്കും ഇതിന്റെ ദൈർഘ്യം. ഇതിൽ വേദന അതികഠിനമായിരിക്കും. വളരെ അപകടകരമായ അവസ്ഥയാണ് ഇതിലുണ്ടാവുന്നത്. ഇത് കൂടാതെ പ്രമേഹം അല്ലെങ്കിൽ എച്ച്ഐവി പോലുള്ള നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിൽ പ്രശ്നങ്ങളുണ്ടാവുന്നതും ശ്രദ്ധിക്കണം. നിങ്ങൾ കീമോതെറാപ്പി പോലുള്ളവ എടുക്കുമ്പോൾ തലവേദനയുണ്ടെങ്കിലും ഡോക്ടറെ സമീപിക്കണം. ഇത് കൂടാതെ നിങ്ങൾക്ക് കൈയ്യോ കാലോ മരവിപ്പ് അല്ലെങ്കിൽ ബലഹീനത, സംസാരിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ, അപസ്മാരം അല്ലെങ്കിൽ മറ്റ് ന്യൂറോളജിക്കൽ ലക്ഷണങ്ങൾ എന്നിവയുള്ള അവസ്ഥയിലും തലവേദന ഗുരുതരമായി മാറുന്നുണ്ട്.
തലയുടെ പുറകിലൂടെയുള്ള വേദനയും നിസ്സാരമല്ല. ഇത് കൂടാതെ കഴുത്തിലേക്ക് ഇറങ്ങുന്ന തരത്തിലുള്ള വേദനയും നിസ്സാരമാക്കരുത്. പ്രായവും ഇതിൽ ഒരു പ്രധാന ഘടകമാണ്. പ്രായം കൂടുന്തോറും നിങ്ങളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.