കാൻസറിനെ തോൽപ്പിച്ച യുവതിക്ക് വിമാനത്തിൽ ഗംഭീര സ്വീകരണം; പൈലറ്റിന്റെ വാക്കുകൾ വൈറലാകുന്നു
അത്ഭുതത്തോടെയും സന്തോഷത്തോടെയും യാത്രക്കാരി കണ്ണീരോടെ പുഞ്ചിരിക്കുന്നത് വീഡിയോയിൽ കാണാം
വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി പൈലറ്റിന്റെ സന്ദേശം വരുന്നത്. 'ഇന്നത്തെ വിമാനത്തിൽ ഒരു വിശിഷ്ടാതിഥിയുണ്ട്. സ്തനാർബുദത്തിന്റെ അവസാന സ്റ്റേജിൽ എത്തിയ അവർ അതിനെ തോൽപ്പിച്ചിരിക്കുന്നു. അർബുദത്തെ തോൽപ്പിച്ച ആ യാത്രക്കാരിയെ പ്രത്യേകമായി സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്നു''
പൈലറ്റിന്റെ ഈ വാക്കുകൾ കേട്ട് എല്ലാവരും കയ്യടിക്കുമ്പോൾ ഓൾഡ്ഹാം എന്ന യാത്രക്കാരി അത്ഭുതത്തോടെ നോക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
അത്ഭുതവും സന്തോഷവും ചേർന്ന് സഹയാത്രികരെ നോക്കി കണ്ണീരോടെ പുഞ്ചിരിക്കുന്നത് വീഡിയോയിൽ കാണാം. ഓൾഡ്ഹാമിനെ സ്വാഗതം ചെയ്ത പൈലറ്റ് അവരുടെ ധൈര്യത്തെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്.
സ്ത്രീകളിൽ വർധിക്കുന്ന സ്തനാർബുദം
കാൻസർ മുലമുള്ള മരണങ്ങൾ ലോകത്തിൽ കൂടുകയാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. സതനം, വൻകുടൽ, മലാശയം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിലാണ് കാൻസർ കൂടുതലായി കാണുന്നത്. പുകയിലയുടെ ഉപയോഗം, മദ്യപാനം, തുടങ്ങിയവ കാൻസർ വരാൻ മൂന്നിലൊന്ന് സാധ്യതയായി പറയുന്നു.
എന്നാൽ സ്ത്രീകളിൽ പ്രധാനമായും കണ്ടു വരുന്നത് സ്തനാർബുദമാണ്. പ്രായത്തിനനുസരിച്ച് സ്തനാർബുദ സാധ്യത വർധിക്കുന്നു എന്നാണ് പഠനം. പ്രത്യേകിച്ച് 50 വയസ്സിനു ശേഷം. ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകൾ, അമിതഭാരമുള്ളതോ അല്ലെങ്കിൽ ഉയർന്ന കൊളസ്‌ട്രോൾ, ഹൈപ്പർടെൻഷൻ എന്നിവയുള്ളതോ ആയവർ അതോ രണ്ടും ഉള്ളവരിലോ സ്തനാർഭുത സാധ്യത കൂടുതലാണ്.
മത്സ്യം, ഇലക്കറികൾ, വാൾനട്ട്, തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്. പ്രധാനമായും മത്സ്യങ്ങളിൽ സാൽമൺ, അയല, കക്കയിറച്ചി, തുടങ്ങിയവ കഴിക്കുന്നത് അർബുദത്തിന് പുറമെ ഹൃദയസംബന്ധമായ അസുഖങ്ങളും കുറക്കുന്നു.