ഭക്ഷണം ഇങ്ങനെ ക്രമീകരിച്ചാൽ അകാലനരയും മുടികൊഴിച്ചിലും ഇല്ലാതാക്കാം
ഭക്ഷണത്തിലെ പോഷണം ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ആരോഗ്യവിദഗ്ധൻറെ സഹായം തേടണം
പ്രായമായതിൻറെ ലക്ഷണമായാണ് നരച്ചമുടിയെ കണ്ടുവന്നിരുന്നത്. എന്നാൽ അതൊക്കെ പഴങ്കഥ ആയിരിക്കുകയാണ്. ഇപ്പോള്‍ ചെറുപ്പക്കാരിലും അകാലനര കാണുന്നുണ്ട്. പലരെയും പ്രായസത്തിലാക്കുന്ന പ്രശ്നമാണി അകാലനരയും മുടികൊഴിച്ചിലും. ഇത്തരം പ്രശ്നങ്ങള്‍ ആളുകളിൽ മാനസികസമ്മർദ്ദവും സ്യഷ്ടിക്കുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇത് പരിഹരിക്കാൻ മരുന്ന് മാത്രമല്ല ഭക്ഷണവും ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തിൽ ഇനി പറയുന്ന ക്രമീകരണങ്ങള്‍ വരുത്തിയാൽ അകാലനരയെയും മുടികൊഴിച്ചിലിനെയും തടയാം.
പരിഹാരങ്ങള്‍
1. ഭക്ഷണത്തിൽ ഇലക്കറികള്‍ ചേർക്കുക
2. നട്ട്സ് കഴിക്കുക
3. ക്യത്യമായ സമയത്ത് ക്യത്യമായ അളവിൽ ഭക്ഷണം കഴിക്കുക
4. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
5. രക്തക്കുറവ് ഉള്ളവർ അതിനുള്ള പരിഹാരം തേടുക
6. ഭക്ഷണത്തിലെ പോഷണം ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ചികിത്സക്ക് വിധേയരാകണം
7. സ്ഥിരമായി ഗുണമേന്മയുള്ള ഷാംപു ഉപയോഗിക്കുക
8. പുറത്ത് പോയി വന്നതിന് ശേഷം മുടി കഴുകുക