ആർത്തവം വൈകിയെത്താനുള്ള കാരണങ്ങള്‍
15 വയസു കഴിഞ്ഞിട്ടും ആർത്തവം വരാത്തവർ ഡോക്ടറെ കാണേണ്ടതുണ്ട്.
സാധാരണഗതിയിൽ 15 വയസിനുള്ളിൽ ആർത്തവം വരാറുണ്ട് എന്നാൽ ചിലരിൽ ഇത് വൈകാറുണ്ട്. ശാരീരിക വളർച്ച , സ്തന വളർച്ച കക്ഷത്തെയും മറ്റു രഹസ്യ ഭാഗങ്ങളിലെയും രോമവളർച്ച എന്നിവ ശരിയായ രീതിയിൽ ഉണ്ടെങ്കിൽ 15 വയസിനുള്ളിൽ ആർത്തവം ആയില്ലെങ്കിലും അധികം ഭയക്കേണ്ടതില്ല. 15 വയസു കഴിഞ്ഞിട്ടും ഇത്തരം ലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെങ്കിൽ ശ്രദ്ധിക്കണം. ഗർഭപാത്രത്തിലെ മുഴകൾ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന തകരാറുകൾ എന്നിവ മൂലം ആർത്തവം വൈകാം.
ഗർഭപാത്രവും മറ്റു പ്രത്യുല്പാദന അവയവങ്ങളും വേണ്ടവിധം വികാസം പ്രാപിച്ചില്ലെങ്കിലും ആർത്തവം വൈകും, യോനീനാളം അടഞ്ഞിരിക്കുന്നത് മൂലം ഉള്ളിലെ പ്രവർത്തനങ്ങൾ വേണ്ടവിധം നടന്നാലും ആർത്തവ രക്തം പുറത്ത് വരില്ല. ചെറിയൊരു ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കാം. ജന്മനാതന്നെ യോനി ഭാഗികമായോ പൂർണമായോ ഇല്ലാതിരിക്കുക്ക, ഗർഭപാത്രം അണ്ഡാശയം എന്നിവ ഇല്ലാതിരിക്കുക എന്നീ അവസ്ഥകൾ ആർത്തവം ഇല്ലായിമയ്ക്ക് കാരണമാണ്. 15 വയസു കഴിഞ്ഞിട്ടും ആർത്തവം വരാത്തവർ ഡോക്ടറെ കാണേണ്ടതുണ്ട്.
ഗർഭപാത്രത്തിൽ ശിശുവിന്റെ വളർച്ചയ്ക്ക് വേണ്ടി എത്തുന്ന രക്തമാണ് ആർത്തവ രക്തമായി പുറത്ത് പോകുന്നത്. അതിന്റെ കൂടെ എൻഡോമെട്രിയവും യോനീ സ്രവവും ചേരുന്നു. ആര്‍ത്തവത്തിനു മുമ്പ് അനുഭവപ്പെടുന്ന മാനസിക ബുദ്ധിമുട്ടിനു കാരണം ആ സമയത്ത് സ്‌ത്രീ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി അമിത ഉത്‌കണ്‌ഠ, ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങൾ അനുഭവപ്പെടാം. ഈ സമയത്ത് ചില സ്ത്രീകൾക്ക് ഹോർമോണ്‍ വ്യതിയാനങ്ങൾ മൂലം സ്തന വേദന അനുഭവപെടാറുണ്ട്. ചില സ്ത്രീകളിൽ ആർത്തവ കാലത്ത് വേദന അനുഭവപ്പെടാറുണ്ട്. ഡിസ്മെനൂറിയ എന്നാണ് ഈ വേദന അറിയപ്പെടുന്നത്.
ആർത്തവം മാറ്റിവെക്കാൻ മരുന്ന് കഴിക്കാറുണ്ട്, ശരീരത്തിന് നല്ലതല്ലെങ്കിലും അടിയന്തരമായ അവസ്ഥകളിൽ ഇങ്ങനെ ചെയ്യേണ്ടിവരും ,ആർത്തവം നേരത്തെ ആക്കാനായി 15 ദിവസം മുൻപും താമസിപ്പിക്കാനായി 5 ദിവസം മുൻപും ചികിത്സ തേടണം. ഹോർമോണ്‍ സന്തുലനാവസ്ഥയിൽ മാറ്റം വരുത്തി ആർത്തവ ചക്രത്തിന്റെ താളം തെറ്റിക്കുന്നതാണിത്.