പുനരുപയോഗിക്കാവുന്ന വെള്ളക്കുപ്പികളിൽ ടോയ്ലറ്റ് സീറ്റിനേക്കാൾ 40,000 മടങ്ങ് കൂടുതൽ ബാക്ടീരിയകൾ- പഠനറിപ്പോർട്ട്

ഗ്രാം നെഗറ്റീവ് ബാക്ടീരിയകൾ ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അണുബാധക്ക് കാരണമാകും

Update: 2023-03-14 12:14 GMT
Editor : Lissy P | By : Web Desk
Advertising

പുനരുപയോഗിക്കാവുന്ന വെള്ള കുപ്പികളിൽ ടോയ്ലറ്റ് സീറ്റിനേക്കാൾ 40,000 മടങ്ങ് ബാക്ടീരിയകൾ അടങ്ങിയിരിക്കുമെന്ന് പുതിയ പഠനം. യുഎസ് ആസ്ഥാനമായുള്ള waterfilterguru.com-ലെ ഗവേഷക സംഘമാണ് വ്യത്യസ്ത തരം അടപ്പുകളുള്ള വെള്ളക്കുപ്പികൾ പരിശോധനക്ക് വിധേയമാക്കിയത്. ' ഗ്രാം നെഗറ്റീവ്', 'ബാസിലസ് ബാക്ടീരിയകൾ' എന്നിവയാണ് കുപ്പികളിൽ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു.

ഗ്രാം നെഗറ്റീവ് ബാക്ടീരിയകൾ ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അണുബാധക്ക് കാരണമാകും. ചിലതരം ബാസിലസ് ദഹനനാളത്തിന്റെ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷകർ വിശദീകരിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ഈ കുപ്പികളിൽ അടുക്കളയിലെ പാത്രം കഴുകുന്ന സിങ്കിന്റെ ഇരട്ടിയും  കമ്പ്യൂട്ടർ മൗസിന്റെ നാലിരട്ടി വളർത്തുമൃഗങ്ങൾ കുടിക്കുന്ന പാത്രത്തേക്കാൾ 14 മടങ്ങ് കൂടുതൽ ബാക്ടീരിയകളും ഉണ്ടെന്നും ഗവേഷണറിപ്പോർട്ടിൽ പറയുന്നു.

'മനുഷ്യന്റെ വായിൽ വിവിധ ബാക്ടീരിയകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കുടിവെള്ള കുപ്പികളിൽ ഇത്രയധികം ബാക്ടീരിയകൾ അടങ്ങിയതിൽ അതിശയിക്കാനാവില്ലെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജ് മോളിക്യുലർ മൈക്രോബയോളജിസ്റ്റ് ഡോ. ആൻഡ്രൂ എഡ്വേർഡ്‌സ് പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ കുപ്പികളിൽ ഇത്രയധികം ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെങ്കിലും അത് അത്രക്ക്  അപകടരമല്ലെന്ന് റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജിസ്റ്റ് ഡോ സൈമൺ ക്ലാർക്ക് പറഞ്ഞു. എന്നിരുന്നാലും പുനരുപയോഗിക്കാവുന്ന കുപ്പികൾ ദിവസത്തിൽ ഒരിക്കലെങ്കിലും ചൂടുള്ള സോപ്പ് വെള്ളത്തിൽ കഴുകാനും ആഴ്ചയിൽ ഒരിക്കലെങ്കിലും അണുവിമുക്തമാക്കാനും ഗവേഷകർ നിർദേശിക്കുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News