അമിതമായാൽ പനീറും അപകടമാണ്; അറിഞ്ഞുകഴിച്ചില്ലെങ്കിൽ പണി കിട്ടും

പ്രോട്ടീനുകളാൽ സമ്പന്നമായതിനാൽ ദഹിക്കാൻ സാധാരണയേക്കാൾ കൂടുതൽ സമയമെടുക്കും

Update: 2022-10-12 07:09 GMT
Editor : Lissy P | By : Web Desk
Advertising

സസ്യാഹാരികളുടെയും അല്ലാത്തവരുടെയും പ്രിയപ്പെട്ട വിഭവമാണ് പനീർ.  കാത്സ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് കോട്ടേജ് ചീസ് എന്നറിയപ്പെടുന്ന പനീർ. ഇത് എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും സന്ധി വേദന കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. എന്നാൽ പനീർ അമിതമായി കഴിച്ചാൽ അപകടമാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. പൂർണമായും പാലുകൊണ്ടുണ്ടാക്കുന്നതായതിനാൽ അമിതമായ അളവിൽ പനീർ കഴിക്കുന്നത് അസിഡിറ്റി സംബന്ധമായ പ്രശ്‌നങ്ങൾക്ക് ഇടയാക്കും. അമിതമായ അളവില്‍ പനീര്‍ കഴിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ദഹന പ്രശ്‌നങ്ങൾ

പനീർ മിതമായ ഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും മെറ്റബോളിസത്തെ വർധിപ്പിക്കുകയും ചെയ്യും.പക്ഷേ മിതമായി പനീർ കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. ഇതുമൂലം നെഞ്ചരിച്ചിൽ, കഠിനമായ വയറുവേദന എന്നിവയുമുണ്ടാകും. പ്രോട്ടീനുകളാൽ സമ്പന്നമായതിനാൽ  ദഹിക്കാൻ സാധാരണയേക്കാൾ കൂടുതൽ സമയമെടുക്കും.


ശരീരഭാരം വർധിക്കും

അമിതമായ പനീർ ഉപഭോഗം ശരീരഭാരം വർധിപ്പിക്കും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ ദിവസവും പനീർ കഴിക്കുന്നത് ഒഴിവാക്കാം. അതേസമയം, കാഴുപ്പ് നീക്കിയ പാലിൽ നിന്നാണ് പനീർ ഉണ്ടാക്കുന്നതെങ്കിൽ, അത് ഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്.

കൊളസ്ട്രോൾ വർധിപ്പിക്കും

എൽഡിഎൽ കൊളസ്ട്രോൾ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഹെൽത്ത് ലൈന്‍ റിപ്പോർട്ട് അനുസരിച്ച് 10 ഇന്ത്യക്കാരിൽ ആറ് പേരിലും ചീത്ത കൊളസ്‌ട്രോളായ എൽ.ഡി.എൽ അമിതമായ അളവിലുണ്ട്. ഇതുമൂലം നിരവധി അസുഖങ്ങളും ഇവർക്കുണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു. കൊളസ്‌ട്രോളുള്ളവർ പനീർ കഴിക്കുന്നത് ഒഴിവാക്കണമെന്ന് പോഷകാഹാര വിദഗ്ധർ നിർദേശിക്കുന്നു.

അലർജിയുള്ളവർ ഒഴിവാക്കാം

ചിലർക്ക് പാലും അനുബന്ധ ഉൽപ്പന്നങ്ങളും കഴിക്കുന്നതും അലർജിയുണ്ടാക്കും. ഇത്തരക്കാർക്ക് പനീർ കഴിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ, ഗുണനിലവാരമില്ലാത്തപാൽകൊണ്ടുണ്ടാക്കിയ പാലുകൊണ്ടുണ്ടാക്കിയതോ കാലഹരണപ്പെട്ടതോ ആയ പനീർ ഉപയോഗിക്കുന്നതും പലവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ദഹനപ്രശ്‌നങ്ങൾ, ഓക്കാനം, ഛർദി, ചർമ്മത്തിൽ പൊട്ടൽ, തിണർപ്പ് എന്നിവയ്ക്ക് കാരണമാകും. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവർ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം പനീർ കഴിക്കാൻ ശ്രമിക്കുക.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News