നട്‌സുകൾ വെള്ളത്തിൽ കുതിർത്ത് കഴിക്കാമോ?

നട്‌സുകളിൽ വലിയ അളവിൽ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്

Update: 2022-11-16 06:09 GMT
Editor : Lissy P | By : Web Desk
Advertising

നട്‌സുകൾ കഴിക്കാൻ ഇഷ്ടമുള്ളവരാണ് ഏറെപ്പേരും. അണ്ടിപ്പരിപ്പ്,പിസ്ത,ബദാം,വാൾനട്‌സ് തുടങ്ങിയവ കഴിക്കുന്നത് ആരോഗ്യത്തിനും ഏറെ ഗുണങ്ങളുണ്ടാക്കുന്നതാണ്. പ്രോട്ടീനുകളുടെ വലിയൊരു കലവറയാണ് ഈ നട്‌സുകൾ.ഇതിന് പുറമെ ഹൃദയാരോഗ്യത്തിനും നട്‌സുകൾ ഉത്തമമാണ്. ശരീരഭാരം കുറക്കാൻ നട്‌സുകൾ കഴിക്കുന്നത് ഉത്തമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

നട്‌സ് വെള്ളത്തിൽ കുതിർത്തും അല്ലാതെയും കഴിക്കാറുണ്ട്. നട്‌സുകൾ ജ്യൂസടിക്കാനും മറ്റും ഉപയോഗിക്കുമ്പോഴാണ് മിക്കവരും നട്‌സുകൾ വെള്ളത്തിൽകുതിർത്ത് ഉപയോഗിക്കാറ്. പക്ഷേ നട്‌സ് വെറുതെ കഴിക്കുന്നതാണോ അതോ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണോ കൂടുതൽ നല്ലതെന്ന് പലർക്കും സംശയമുണ്ടാകാറുണ്ട്. എന്നാൽ അതിനുള്ള ഉത്തരമായി എത്തിയിരിക്കുകയാണ് പോഷകാഹാര വിദഗ്ധനായ എൻമാമി അഗർവാൾ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നട്‌സ് എങ്ങനെ കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് അവർ വ്യക്തമാക്കുന്നത്.

നട്‌സ് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണ് നല്ലതെന്നാണ് എൻമാമി അഗർവാൾ പറയുന്നത്. 'ഇതിന്റെ പിന്നിലെ ശാസ്ത്രം വളരെ ലളിതമാണ്. പഴങ്ങളും ചില പച്ചക്കറികളുമാണ് പാകം ചെയ്യാതെ കഴിക്കാൻ പറ്റുന്ന ഭക്ഷണങ്ങൾ. അല്ലാത്തവയെല്ലാം വെള്ളത്തിൽകുതിർത്തോ പാകം ചെയ്‌തോ വേണം കഴിക്കാൻ. നട്‌സുകളിൽ വലിയ അളവിൽ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. നട്‌സുകൾ വെറുതെ കഴിക്കുന്നത് അതിലടങ്ങിയ പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരം ചെയ്യുന്നത് തടയും. മാത്രമല്ല അമിതമായി ഇങ്ങനെ കഴിക്കുന്നത് വഴി വയറുവേദന പോലുള്ള അസ്വസ്ഥതക്കും കാരണമാകും. എന്നാൽ കുതിർത്ത് കഴിക്കുമ്പോൾ ഈ ആസിഡുകളും എൻസൈമുകളും നിർവീര്യമാകും.അതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരത്തിന് ന്നായി ആഗിരണം ചെയ്യാൻ കഴിയുമെന്നും അവർ വ്യക്തമാക്കുന്നു.

കൂടാതെ, അവ നിങ്ങളുടെ വൻകുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുകയും ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യുകയും ചെയ്യുന്നു. 'ഭക്ഷണത്തിലെ പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യുന്നതിന് നട്‌സുകൾ കുതിർത്ത് കഴിക്കുക' എന്ന് പറഞ്ഞുകൊണ്ടാണ് എൻമാമി അഗർവാൾ അവസാനിപ്പിക്കുന്നത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News