പുറത്തെ കുരുക്കൾ ശല്യമാകുന്നുണ്ടോ? പ്രതിവിധിയുണ്ട്
മുഖക്കുരു പോലെ തന്നെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പുറം, തോളുകൾ, നെഞ്ച് എന്നിവിടങ്ങളിലുണ്ടാകുന്ന കുരുക്കൾ
മുഖക്കുരു പോലെ തന്നെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പുറം, തോളുകൾ, നെഞ്ച് എന്നിവിടങ്ങളിലുണ്ടാകുന്ന കുരുക്കൾ. പഴുപ്പ് നിറഞ്ഞ ഈ കുരുക്കൾ പലപ്പോഴും വേദനയും ചൊറിച്ചിലും ഉണ്ടാക്കാറുണ്ട്. നിരവധി മാർഗങ്ങൾ പരീക്ഷിച്ച് പരാജയപ്പെട്ടവരാകും കൂടുതലും. പൂർണമായും നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും കുരുക്കൾ വരാനുള്ള സാധ്യത കുറക്കുന്ന ചില നുറുങ്ങുവിദ്യകൾ പങ്കുവെച്ചിരിക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ കിരൺ സേത്തി.
- കുരുക്കൾ പൊട്ടിക്കരുത്
മുഖക്കുരു പോലെ തന്നെ പൊട്ടിക്കുകയോ ചൊറിയുകയോ ചെയ്‌താൽ പടരുന്ന ഒന്നാണ് പുറംഭാഗത്തേയും കുരുക്കൾ. ചർമം കേടാകാനും പാടുകൾ വീഴാനും ഇത് ഇടയാക്കും. ചിലപ്പോൾ അലർജി ഉണ്ടാകാനും കാരണമാകും. അതിനാൽ, കുരുക്കൾ പൊട്ടിക്കുകയോ ഞെക്കുകയോ ചെയ്യരുത്.
- ചർമം വൃത്തിയായി സൂക്ഷിക്കുക
ചർമം വൃത്തിയായി സൂക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. എണ്ണമയമില്ലാത്ത ബോഡി വാഷുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ചർമത്തിലെ സുഷിരങ്ങൾ അടയുന്നത് തടയും. കുളിച്ച് വൃത്തിയായ വസ്ത്രം ധരിക്കുക. ചർമത്തിൽ സ്‌ക്രബ് ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കുക. സ്‌ക്രബിബിങ് കുരുക്കൾ കൂടുന്നതിന് കാരണമാകും.
- ട്രോപ്പിക്കൽ ക്രീമുകൾ, ജെൽസ്, ക്ലെൻസറുകൾ എന്നിവ ഉപയോഗിക്കുക
ബെൻസോയിൽ പെറോക്സൈഡ് ഉൽപ്പന്നങ്ങൾക്ക് കുരുക്കൾ തടയാൻ കഴിയും. ബെൻസോയിൽ പെറോക്സൈഡ്, ബോഡി ക്രീമുകൾ അല്ലെങ്കിൽ അഡാപാലിൻ അല്ലെങ്കിൽ ബെൻസോയിൽ പെറോക്സൈഡ് ഉള്ള ജെല്ലുകൾ, ക്ലിൻഡാമൈസിൻ അല്ലെങ്കിൽ നോഡോക്സിൻ പോലുള്ള ആൻറിബയോട്ടിക് ലോഷനുക എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ശരീരം വൃത്തിയാക്കാൻ ശ്രമിക്കുക
- വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക
ബാക്റ്റീയകൾ അടിഞ്ഞുകൂടാതിരിക്കാൻ വൃത്തിയുള്ള വസ്ത്രം ധരിക്കേണ്ടത് അത്യാവശ്യമാണ്. തൂവാലകൾ, ബെഡ് ഷീറ്റുകൾ, തലയിണകൾ എന്നിവ ആഴ്ചയിൽ ഒരിക്കലെങ്കിലും കഴുകി ഉപയോഗിക്കണം.