സന്തോഷത്തോടെയിരിക്കണോ? പഴങ്ങളും പച്ചക്കറികളും ധാരാളം കഴിച്ചോളൂ..
നല്ല ജീവിതരീതി മികച്ച ആരോഗ്യം മാത്രമല്ല, സന്തോഷവും നല്‍കുന്നുവെന്ന് പഠനം പറയുന്നു
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് സന്തോഷം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനം. വ്യായാമവും സന്തോഷത്തിന്‍റെ അളവ് വര്‍ധിപ്പിക്കും. 'ജേണല്‍ ഓഫ് ഹാപ്പിനസ്' എന്ന മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ജീവിതരീതിയും സന്തോഷവും എപ്പോഴും ബന്ധപ്പട്ടിരിക്കുന്നവയാണ്. അതുകൊണ്ട് തന്നെ പൊതുജനാരോഗ്യം വര്‍ധിപ്പിക്കാന്‍ നടത്തുന്ന പ്രചരണങ്ങളിലും ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും പ്രോത്സാഹിപ്പിക്കുന്നു. നല്ല ജീവിതരീതി മികച്ച ആരോഗ്യം മാത്രമല്ല, സന്തോഷവും നല്‍കുന്നുവെന്ന് പഠനം പറയുന്നു.
പല രോഗങ്ങളെ തടയാനും വ്യായാമങ്ങൾ ചെയ്യുന്നതിനൊപ്പം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഉത്തമമാണ്. തെറ്റായ ജീവിത ശൈലികളുടെ ഫലമായി ഉണ്ടാവുന്ന രോഗങ്ങളാണ് ജീവിതശൈലീരോഗങ്ങൾ. ആരോഗ്യം നിലനിർത്താനും രോഗങ്ങളെ ചെറുത്ത് തോൽപ്പിക്കാനും ശരീരത്തിനുള്ള പ്രതിരോധശേഷിയെ ജീവിത ശൈലിയിൽ വന്ന മാറ്റം നശിപ്പിക്കുന്നു. ജീവിത ശൈലീരോഗങ്ങൾ ചെറുപ്പത്തിൽ തന്നെ ബാധിക്കുന്നത് വ്യാപകമാവുകയാണ്. ജീവിതചര്യയിലുള്ള മാറ്റംമൂലം ശരീരം പല തരത്തിലുള്ള രോഗങ്ങൾക്കും അടിമപ്പെടുകയാണ്. ഇങ്ങനെയുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളാണ് പ്രമേഹം, കൊളസ്ട്രോൾ ആധിക്യം, രക്തസമ്മർദം, അമിതഭാരം എന്നിവ. ഇവയെല്ലാം ഒരു പരിധി വരെ തടയാന്‍ വ്യായാമത്തിനും ആരോഗ്യകരമായ ഭക്ഷണരീതിയ്ക്കും സാധിക്കും.