തടി കൂടാൻ ഈ ഭക്ഷണങ്ങൾ ബെസ്റ്റാണ്

ഒരു കാരണവശാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കണം

Update: 2022-11-14 15:56 GMT
Advertising

തടി കുറയ്ക്കാൻ വിഷമിക്കുന്നതു പോലെ അൽപം തടി കൂടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ആളുകളും നിരവധിയാണ്. രോഗങ്ങളൊന്നുംതന്നെയില്ലെങ്കിലും 'എന്താ ഇങ്ങനെ മെലിയുന്നത്?' എന്ന ആളുകളുടെ ചോദ്യം കേട്ട് മടുത്തവരായിരിക്കും ഇവർ. നന്നായി വ്യായാമം ചെയ്യും, ജിമ്മിൽ പോകും ചെയ്യാവുന്ന പതിനെട്ടടവും ചെയ്ത് പരാജയപ്പെടുകയും ചെയ്യും. പക്ഷെ എന്നിട്ടും ചിലർക്ക് യാതൊരു പ്രയോജനവും ഉണ്ടാവില്ല.

പ്രഭാത ഭക്ഷണം ഒഴിവാക്കരുത്

ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒട്ടുമിക്ക ആളുകളും ഒഴിവാക്കുന്നതും ഒരു ദിവസത്തെ മികച്ച ആഹാരവുമാണ് പ്രഭാത ഭക്ഷണം. പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഊർജം ലഭിക്കാതെ വരുന്നു. അലസതയും മന്ദതയും അനുഭവപ്പെടുകയും പെട്ടെന്നു തളർന്നു പോവുകയും ചെയ്യുന്നു.

ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചിരിക്കുന്നവർ ഈ ഭക്ഷണങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കൂ...

ഈന്തപ്പഴം


ധാരാളം അന്നജവും മിനറൽസും നാരുകളും ആൻീ ഓക്‌സിഡന്റു അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. ശരീര ഭാരം വർധിപ്പിക്കാൻ ഈന്തപ്പഴം ബെസ്റ്റാണ്. വിശപ്പില്ലായ്മയ്ക്ക് നല്ലൊരു മരുന്നാണ്. ഈന്തപ്പഴം പാലിൽ ചേർത്ത് കഴിക്കുന്നത് വിശപ്പ് കൂടാൻ നല്ലതാണെന്ന് ആയുർവേദം പറയുന്നുണ്ട്. ദിവസവും 3-4 എണ്ണം ശീലിക്കുന്നത് നല്ലതാണ്. രാവിലെ വെറും വയറ്റിൽ പച്ച ഈന്തപ്പഴം കഴിയ്ക്കുന്നത് തൂക്കം കൃത്യമാക്കാൻ സഹായിക്കുന്നു.

ബദാം


ഏതു ഭക്ഷണവും കൃത്യമായ രീതിയിൽ കഴിച്ചാൽ ഗുണമുണ്ട് എന്നു പറയുന്നതു പോലെ ബദാമും കൃത്യമായ രീതിയിൽ കഴിച്ചാലേ ഗുണമുണ്ടാകൂ. തേനും പാലുമെല്ലാം ചേർത്ത് കഴിക്കുന്നത് ഇരട്ടി ഗുണം നൽകും. രാത്രി മുഴുവൻ വെള്ളത്തിലിട്ടു കുതിർത്തിയ ബദാം രാവിലെ കഴിക്കുന്നത് നല്ലതാണ്. കൂടാതെ ബദാമും പാലും സ്ഥിരമായി കഴിക്കുന്നത് തടി വർദ്ധിപ്പിച്ച് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. ബദാം പൊടിച്ച് അത് തിളപ്പിച്ച പാലിൽ ഇട്ട് സ്ഥിരമായി കിടക്കാൻ പോവുന്നതിന് മുൻപ് കഴിക്കുക. 

ഉണക്കമുന്തരി


അധികമാരം ഗൗനിക്കാത്ത ഒന്നാണ് ഉണക്കമുന്തിരി. വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും ഉണക്ക മുന്തിരിയിൽ ധാരാളമുണ്ട്. ഇത് പതിവായി കഴിക്കുന്നത്  ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സഹായിക്കുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News