വെറുതെ കഴുകിയാൽ പോരാ, ഫ്രൂട്ട്സ് വൃത്തിയാകണമെങ്കിൽ ഈ രീതിയിൽ തന്നെ കഴുകണം
രോഗങ്ങൾ വിളിച്ചുവരുത്താതിരിക്കാൻ പഴങ്ങൾ ശരിയായ രീതിയിൽ വൃത്തിയായി തന്നെ കഴുകേണ്ടതുണ്ട്. കഴുകിയ ഉടൻ തന്നെ ഫ്രൂട്ട്സ് കഴിക്കാനും മറക്കരുത്
പഴങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് വൃത്തിയായി കഴുകണമെന്ന് നമുക്കറിയാം. ഇവ ശരിയായി കഴുകിയില്ലെങ്കിൽ വയറിളക്കമടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പഴങ്ങൾ ശരിയായി കഴുകാതെ ഭക്ഷിക്കുന്നത് വയറിളക്കം, കോളറ, ടൈഫസ് എന്നീ രോഗങ്ങൾക്ക് കാരണമാകുന്ന സാൽമൊണെല്ല അല്ലെങ്കിൽ ഇ.കോളി ബാക്ടീരിയകൾ ഉള്ളിൽ ചെല്ലുന്നതിന് കാരണമാകുമെന്ന് മുംബൈയിലെ സർ എച്ച്‌എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ് വിഭാഗം മേധാവി ഡോ എലീൻ കാൻഡേ പറയുന്നു.
രോഗങ്ങൾ വിളിച്ചുവരുത്താതിരിക്കാൻ പഴങ്ങൾ ശരിയായ രീതിയിൽ വൃത്തിയായി തന്നെ കഴുകേണ്ടതുണ്ട്. ഇവ കഴുകേണ്ട ശരിയായ രീതികൾ ഏതൊക്കെയെന്ന് നോക്കാം.
ഒഴുകുന്ന വെള്ളം തന്നെ നല്ലത്
സോപ്പ്, ഡിറ്റർജന്റ്, ബ്ലീച്ച് സൊല്യൂഷനുകൾ എന്നിവ ഒരിക്കലും പഴങ്ങൾ കഴുകാൻ പാടില്ല. തൊലിയിലുള്ള അണുക്കൾ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉള്ളിൽ പ്രവേശിക്കുമെന്നതിനാൽ ഒഴുകുന്ന വെള്ളത്തിൽ മാത്രമേ ഫ്രൂട്ട്സ് കഴുകാൻ പാടുള്ളൂ.
കട്ടിയുള്ള തൊലികൾ ഒഴിവാക്കുക
ആപ്പിൾ, നാരങ്ങ, പേരക്ക, പേരക്ക, തുടങ്ങിയ ഉറച്ച തൊലിയുള്ള പഴങ്ങളുടെ തൊലി ബ്രഷ് ചെയ്തോ ചെത്തിക്കളഞ്ഞോ ഒഴിവാക്കുന്നത് നല്ലതാണ്. ഒഴുകുന്ന വെള്ളത്തിനടിയിൽ ഇവ വൃത്തിയാക്കുമ്പോൾ ചെറിയ ബ്രഷുകൾ ഉപയോഗിച്ച് പുറംതൊലി മൃദുവാക്കുന്നതാണ് നല്ലത്.
ചെറി, പീച്ച്, മറ്റ് തരത്തിലുള്ള മൃദുവായ ഉൽപ്പന്നങ്ങൾ എന്നിവ പോലെയുള്ള പഴങ്ങളിൽ ഈ രീതി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
കഴുകിയ ശേഷം..
പഴങ്ങൾ കഴുകിയ ശേഷം വെള്ളം ഒഴിവാക്കാൻ മറക്കരുത്. കഴുകിയ പഴങ്ങളിൽ ബാക്ടീരിയ ഉണ്ടാകാതിരിക്കാൻ വൃത്തിയുള്ള പേപ്പർ അല്ലെങ്കിൽ തുണി ഉപയോഗിച്ച് ഫ്രൂട്ട്സ് വൃത്തിയാക്കണം. കഴുകിയ ഉടൻ തന്നെ ഫ്രൂട്ട്സ് കഴിക്കാനും മറക്കരുത്.