നഖങ്ങൾ പെട്ടെന്ന് പൊട്ടിപ്പോകുന്നോ? ആരോഗ്യത്തോടെ നഖങ്ങൾ സംരക്ഷിക്കാനിതാ കുറച്ച് വഴികൾ...

ഇലക്കറികൾ, ബെറീസ്, സിട്രസ് പഴങ്ങൾ എന്നിവയൊക്കെ നഖങ്ങളുടെ ആരോഗ്യത്തിന് ഭക്ഷണത്തിലുൾപ്പെടുത്താം...

Update: 2023-11-06 07:32 GMT
Advertising

ഒരാളുടെ വൃത്തിയും ആരോഗ്യവുമൊക്കെ പ്രതിഫലിക്കുന്ന ഭാഗമാണ് നഖങ്ങൾ. അതുകൊണ്ടു തന്നെ നഖങ്ങൾ സംരക്ഷിക്കുന്നതിൽ പ്രത്യേക ശ്രദ്ധ തന്നെ ചെലുത്തണം. നഖങ്ങൾക്ക് തീരെ ബലമില്ലെന്നും ഇവ പെട്ടെന്ന് പൊട്ടിപ്പോകുന്നെന്നുമൊക്കെ പലരും പരാതി പറയാറുണ്ട്. നഖങ്ങൾ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ചില വഴികളിതാ...

1.നഖങ്ങൾ ഈർപ്പം നില നിൽക്കാതെ സൂക്ഷിക്കണം. നനഞ്ഞ നഖങ്ങൾ ബലമില്ലാത്തതാകാനും പൊട്ടാനുമുള്ള സാധ്യത കൂടുതലാണ്. പാത്രം കഴുകുമ്പോഴും തുണി അലക്കുമ്പോഴുമൊക്കെ ഗ്ലൗസ് ധരിച്ച് ശീലിക്കുന്നത് ഗുണം ചെയ്യും. എപ്പോഴും വെള്ളത്തിൽ നിന്ന് കൈ അകറ്റുന്നത് ബുദ്ധിമുട്ടാണെങ്കിലും അത്യാവശ്യമല്ലാത്ത ഘട്ടങ്ങളിൽ ഇങ്ങനെ ചെയ്താൽ നഖങ്ങൾ വൃത്തിയായും ആരോഗ്യത്തോടെയും സൂക്ഷിക്കാം.

2. വെള്ളവുമായി നഖങ്ങൾക്കുള്ള സമ്പർക്കം കുറയ്ക്കണമെങ്കിലും ആവശ്യമായ വെള്ളം ശരീരത്തിലെത്തുന്നതിൽ വീഴ്ച വരുത്തരുത്. ഈർപ്പം കൂടിയാലും കുറഞ്ഞാലും നഖങ്ങൾക്ക് കുഴപ്പമാണ്. ആവശ്യത്തിന് ജലാംശം ശരീരത്തിലില്ല എങ്കിൽ ഇത് നഖങ്ങൾക്ക് പെട്ടെന്ന് കേടുപാടുകൾ വരുത്തും. എല്ലാ അവയവങ്ങളെയും പോലെ നഖങ്ങൾ ആരോഗ്യത്തോടെ വളരാനും വെള്ളം ആവശ്യമാണ്.

3.ആവശ്യത്തിന് ധാതുക്കളും പോഷകങ്ങളും ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് നഖങ്ങൾ ആരോഗ്യത്തോടെ വളരാനുള്ള മറ്റൊരു വഴി. മുട്ട, ഇലക്കറികൾ, ബെറീസ്, എല്ലിൻ സൂപ്പ്, സിട്രസ് പഴങ്ങൾ എന്നിവയൊക്കെ നഖങ്ങളുടെ ആരോഗ്യത്തിന് ഭക്ഷണത്തിലുൾപ്പെടുത്താം...

4. നെയിൽ പോളിഷും റിമൂവറുമൊക്കെ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ അത് നഖങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. ഇവയിലുള്ള കെമിക്കലുകൾ നഖങ്ങളുടെ ബലം കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അസറ്റോൺ അടങ്ങിയ നെയിൽ പോളിഷ് റിമൂവറുകൾ ഒഴിവാക്കുകയാണ് നല്ലത്.. നെയിൽ പോളിഷ് സ്ഥിരം ഉപയോഗിക്കുന്ന ആളുകളാണെങ്കിൽ ഇവ കുറച്ചു നാൾ ഇടാതെ നഖങ്ങളെ ഫ്രീ ആയി വിടുന്നത് ഗുണം ചെയ്യും.

5.കോവിഡിന് ശേഷം സാനിറ്റൈസറുകളുടെയും കൈ വൃത്തിയാക്കുന്നതിനുള്ള മറ്റ് ആൽക്കഹോൾ അടങ്ങിയ ലായനികളുടെയും ഉപയോഗം കൂടുതലാണ്. ഇവ നഖങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം എന്നാണ് കണ്ടെത്തൽ. സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ നഖത്തിൽ ആകാതെ ഉപയോഗിക്കുക ബുദ്ധിമുട്ടാകും. എന്നാൽ ഇവ കുറഞ്ഞ അളവിൽ ഉപയോഗിച്ചാൽ പ്രശ്‌നമില്ല. ഷാംപൂ ആകട്ടെ ഷവർ ജെൽ ആകട്ടെ നഖവുമായി നേരിട്ട് കോൺടാക്ട് വന്നാൽ അത് ഇവയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുക തന്നെ ചെയ്യും.

6. നെയിൽ എക്‌സ്റ്റെൻഷൻ ട്രെൻഡായിട്ട് കുറച്ചായി. നഖങ്ങൾ വളരാൻ ബുദ്ധിമുട്ടുള്ള, എന്നാൽ നീളൻ നഖങ്ങൾ വേണമെന്ന് ആഗ്രഹമുള്ളവർ തിരഞ്ഞെടുക്കുന്ന വഴിയാണ് ഇത്. എന്നാൽ ഇത് നമ്മുടെ യഥാർഥ നഖങ്ങൾക്ക് ദോഷം ചെയ്യും. ഇവയിലുപയോഗിക്കുന്ന കെമിക്കലുൾ നഖങ്ങൾക്ക് അത്ര നല്ലതല്ല എന്നാണ് കണ്ടെത്തൽ.

7. മോയിസ്ചറൈസർ ആകട്ടെ സൺസ്‌ക്രീൻ ആകട്ടെ, കൈകളിൽ പുരട്ടുന്നതെന്തും നഖങ്ങളിലും പുരട്ടാം. നെയിൽ പോളിഷ് റിമൂവ് ചെയ്തതിന് ശേഷം കുറച്ച് മോയിസ്ചറൈസർ നഖങ്ങളിൽ പുരട്ടുന്നത് നല്ലതാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News