യാത്രക്കിടയിലെ ഛര്‍ദിയാണോ പ്രശ്നം? തീര്‍ച്ചയായും പരിഹാരമുണ്ട്!
ചിലര്‍ക്ക് ദീര്‍ഘദൂര യാത്രയിലാണ് ഛര്‍ദി ഉണ്ടാകുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് ബസിലോ മറ്റോ കയറിയാല്‍ തന്നെ ഛര്‍ദി വ
Update: 2022-03-12 06:11 GMT
ആസ്വദിച്ച് യാത്ര ചെയ്യുമ്പോഴായിരിക്കും വില്ലനായി മനംപിരട്ടല്‍ കടന്നുവരുന്നത്. പിന്നെ അതു ഛര്‍ദിയായി, ക്ഷീണമായി...എങ്ങനെയെങ്കിലും യാത്ര അവസാനിപ്പിച്ചാല്‍ മതിയെന്ന ചിന്തയിലേക്ക് നമ്മളെ എത്തിക്കും അത്. ചിലര്‍ക്ക് ദീര്‍ഘദൂര യാത്രയിലാണ് ഛര്‍ദി ഉണ്ടാകുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് ബസിലോ മറ്റോ കയറിയാല്‍ തന്നെ ഛര്‍ദി വരും. ചില ടിപ്സുകള്‍ പ്രയോഗിച്ചാല്‍ ഛര്‍ദിയെ നമുക്ക് യാത്രയില്‍ നിന്നും പുറത്താക്കാം.
- ബസിലാണെങ്കിൽ അധികം കുലുക്കം ഏൽക്കാത്ത വശങ്ങളിൽ ഇരിക്കുവാൻ ശ്രദ്ധിക്കുക. ഡ്രൈവറുടെ തൊട്ടു പിൻഭാഗങ്ങളിലുള്ള സീറ്റുകളിൽ ഇരിക്കുന്നത് ഒഴിവാക്കുക.
- കാറിലാണെങ്കിൽ കഴിവതും മുൻഭാഗത്ത് ഇരിക്കുവാൻ ശ്രദ്ധിക്കുക. കാറിൽ ഇടിച്ചുപൊളി പാട്ടുകൾ വെക്കാതെ ശാന്തമായ പാട്ടുകൾ കേൾക്കുക. കാറിന്റെ വിൻഡോകൾ തുറന്നിടുന്നതായിരിക്കും ഉത്തമം. കാറിനുള്ളിൽ എന്തെങ്കിലും തരത്തിലുള്ള ദുർഗന്ധങ്ങൾ ഉണ്ടെങ്കിൽ അവ ഇല്ലാതാക്കിയതിനു ശേഷം യാത്ര ചെയ്യുക. നിങ്ങൾക്ക് ഡ്രൈവിംഗ് അറിയാമെങ്കിൽ ഡ്രൈവ് ചെയ്യുക. ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഈ വക ബുദ്ധിമുട്ടുകളിൽ നിന്നും ഒരുപരിധി വരെ രക്ഷനേടാം.
- യാത്രക്ക് മുന്‍പ് എണ്ണമയമുള്ളതോ എരിവുള്ളതോ അസിഡിറ്റി ഉണ്ടാക്കുന്നതോ ആയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. യാത്രയിൽ നോൺ-വെജ് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കുക. കാരണം ഇത് ധാരാളം എണ്ണയിലും സുഗന്ധവ്യഞ്ജനങ്ങളിലും ഉണ്ടാക്കുന്നവയാണ്. യാത്രയ്ക്കിടെ എളുപ്പം ദഹിക്കുന്ന, ലഘുവായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
- പുളിയുള്ള മിഠായികളും ചെറുനാരങ്ങയും മോഷൻ സിക്നെസ് ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും. ഇത്തരം മിഠായികളും മറ്റും നുണഞ്ഞുകൊണ്ട് യാത്ര ചെയ്യുക. ഇതുവഴി നിങ്ങൾക്ക് അൽപ്പം സുഖം തോന്നും. അല്ലെങ്കിൽ, കുറച്ച് തുളസി ഇലകൾ കൈയിൽ കരുതുക. ഛർദ്ദിയോ മനംപുരട്ടലോ തോന്നുമ്പോൾ ഇവ വായിലിട്ട് ചവയ്ക്കുക.
- യാത്രയ്ക്കിടയിൽ ഛർദ്ദിക്കുന്ന ശീലമുള്ളവർ കവറുകൾ കയ്യിൽ കരുതുക. ഒരു രക്ഷയുമില്ലെന്നാകുമ്പോൾ ഈ കവറുകളിൽ ഛർദ്ദിക്കാം. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി മോഷൻ സിക്ക്നസ് കവറുകൾ നിങ്ങൾക്ക് വാങ്ങുവാൻ സാധിക്കുംചിലര്‍ക്ക് ദീര്‍ഘദൂര യാത്രയിലാണ് ഛര്‍ദി ഉണ്ടാകുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് ബസിലോ മറ്റോ കയറിയാല്‍ തന്നെ ഛര്‍ദി വ