വാക്സിന്‍ സ്വീകരിച്ച ഗര്‍ഭിണികളില്‍ നിന്ന് കുട്ടികളിലേക്ക് ആന്‍റിബോഡികള്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന് പഠനം
അമേരിക്കയിലെ ഗ്രോസ്മാന്‍ സ്കൂള്‍ ഓഫ് മെഡിസിനാണ് പഠനം പുറത്ത് വിട്ടത്
വാക്സിന്‍ സ്വീകരിച്ച ഗര്‍ഭിണികളില്‍ നിന്ന് കുട്ടികളിലേക്ക് ഉയര്‍ന്ന തോതില്‍ ആന്‍റി ബോഡികള്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന് പഠനം.അമേരിക്കയിലെ ഗ്രോസ്മാന്‍ സ്കൂള്‍ ഓഫ് മെഡിസിന്‍ പുറത്തു വിട്ട പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. എം.ആര്‍.എന്‍.എ വാക്സിന്‍ സ്വീകരിച്ച 36 ഗര്‍ഭിണികളിലാണ് പഠനം നടത്തിയത്. വാക്സിന്‍ സ്വീകരിച്ച ഗര്‍ഭിണികള്‍ പ്രസവിച്ച കുട്ടികളില്‍ പരിശോധന നടത്തിയപ്പോള്‍ ജനനസമയത്ത് തന്നെ അവരില്‍ ആന്‍റി ബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തി.
ഗര്‍ഭിണികള്‍ വാക്സിന്‍ സ്വീകരിക്കുന്നതിന്‍റെ പ്രാധാന്യം എത്രയാണ് എന്നാണ് പഠനം സൂചിപ്പിക്കുന്നത് എന്നും വാക്സിന്‍ സ്വീകരിക്കുന്നതോടെ അവര്‍ രണ്ട് ജീവനുകളെയാണ് സംരക്ഷിക്കുന്നതെന്നും പഠനത്തിന് നേതൃത്വം കൊടുത്ത ഗ്രോസ്മാന്‍ സ്കൂള്‍ ഓഫ് മെഡിസിന്‍ പ്രൊഫസര്‍ ആഷ് ലി എസ്.റോമന്‍ പറഞ്ഞു. ഗര്‍ഭ സമയത്ത് എം.ആര്‍.എന്‍.എ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നത് മൂലം ഗര്‍ഭിണിക്ക് യാതൊരു ആരോഗ്യപ്രശ്നവും ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ പുറത്ത് വന്നിരുന്നു.