കുട്ടികളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കാം...ഈ ശീലങ്ങളിലൂടെ
കുട്ടികളുടെ വളർച്ചാഘട്ടങ്ങളിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്
കുട്ടിയുടെ തലച്ചോർ വളരാൻ എന്തൊക്കെ പൊടിക്കൈകളാണ് വേണ്ടതെന്ന് പലരും ചോദിക്കാറുണ്ട്. കുട്ടികളുടെ വളർച്ചാഘട്ടങ്ങളിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്. തലച്ചോറിൽ ലക്ഷക്കണക്കിന് ന്യൂറോണുകൾ ഉണ്ട്. നമ്മളുടെ കുട്ടി സ്മാർട് ആകുന്നതും ഊർജസ്വലരാകുന്നതും ഈ ന്യൂറോണുകൾ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഈ ന്യൂറോണുകളെ കൃത്യമായി ഉണർത്തുന്നതിലാണ് കുട്ടികള്‍ ബുദ്ധിമാൻമാരായി വളരാൻ ഏറ്റവും അത്യാവശ്യം.
മുതിര്‍ന്ന ഒരാളുടെ തലച്ചോറിന്‍റെ 25 ശതമാനം തൂക്കമേ ഒരു നവജാതശിശുവിന്‍റെ തലച്ചോറിനുള്ളൂ. എന്നാല്‍ ഇത് രണ്ടു വയസ്സോടെ 75 ശതമാനമായും അഞ്ചു വയസ്സോടെ 90 ശതമാനമായും വര്‍ധിക്കുന്നുണ്ട്. ഈയൊരു വളര്‍ച്ച സാധ്യവും കാര്യക്ഷമവും ആകുന്നത് തലച്ചോറിലെ നാഡികള്‍ തമ്മില്‍ ഒട്ടനവധി പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോഴാണ്. ഈ ബന്ധങ്ങള്‍ യഥാവിധി സ്ഥാപിക്കപ്പെടാന്‍ കുഞ്ഞുതലച്ചോറിന്‍റെ വിവിധ ഭാഗങ്ങള്‍ക്ക് തക്കരീതിയിലുള്ള ഉത്തേജനം കിട്ടിക്കൊണ്ടിരിക്കേണ്ടതുണ്ട്. അതിനുള്ള കുറച്ചു ഉദാഹരണങ്ങൾ ഈ വീഡിയോയിൽ വിവരിക്കുന്നു.
കുട്ടികളെ ചിന്തിക്കാനായി അനുവദിക്കൂ
വായിക്കാനുള്ള പ്രേരണ നമ്മളിൽ ഉണ്ടാക്കുന്നത് ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ്..നിങ്ങളും നിങ്ങളുടെ കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുക.. അവർ ചിന്തിക്കട്ടെ..ചിന്തിക്കുന്ന തലമുറയാണ് നമുക്ക് വേണ്ടത്. ചിന്തിച്ചു കണ്ടുപിടിക്കുന്ന ഒരു കാര്യം നമ്മൾ മറക്കാറില്ല.. അത് പോലെ കുട്ടികളുടെ ബുദ്ധിശക്തി വികസിപ്പിക്കാൻ സഹായിക്കുന്ന കളിക്കോപ്പുകൾ ഓരോ പ്രായത്തിലും നൽകുക.
പല തരത്തിലുള്ള കളികളിലൂടെ കുട്ടികളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കാം
നിങ്ങൾ കേട്ടിട്ടുണ്ടാവും ഈ പഴമൊഴി. 'നിങ്ങൾ ഒരു മീൻ ഒരാൾക്കു നൽകുകയാണെങ്കിൽ അന്നത്തേക്ക് അയാളുടെ വിശപ്പു മാറും. എന്നാൽ, ഒരാളെ മീൻപിടിക്കാൻ നിങ്ങൾ പഠിപ്പിക്കുകയാണെങ്കിൽ അത് അയാളുടെ ജീവിതകാലത്തെ മുഴുവൻ വിശപ്പുമാറ്റാൻ സഹായിക്കും.' അതു പോലെ കുട്ടികളെ കൊണ്ട് സ്വന്തമായി ഉത്തരങ്ങൾ കണ്ടുപിടിക്കാനും കാര്യങ്ങൾ ചെയ്യിപ്പിക്കാനും ശ്രമിക്കുക..
ഒരു കാര്യം എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു? അത് എങ്ങനെ ചെയ്യണം? എന്ന വ്യക്തമായി മനസ്സിലാകണമെങ്കിൽ ആ കുട്ടി അത് ചെയ്തു നോക്കണം. പ്രയാസമെങ്കിൽ അത്തരം കാര്യങ്ങൾ നിങ്ങൾക്കൊപ്പം ചെയ്യാനുള്ള അവസരം നൽകാം. എല്ലാം സ്‌പൂൺ ഫീഡിങ് ആണ് ഇപ്പോൾ നടക്കുന്നത്.. കുട്ടികളിലെ ചിന്താശേഷിയും സർഗാത്മകതയും അത് കാരണം നഷ്ടമാകുന്നു. ഒരു സംഭവത്തെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കുന്നത് അത് ഓര്‍മയില്‍ നന്നായിപ്പതിയാന്‍ സഹായിക്കും.
ഉദാഹരണത്തിന്, ഒരു ജിഗ്സോ പസില്‍ പരിഹരിക്കാന്‍ കുട്ടിക്കാവുന്നില്ല എന്നിരിക്കട്ടെ. കോര്‍ണര്‍ പീസുകള്‍ എങ്ങിനെ തിരിച്ചറിയാം എന്നു പറഞ്ഞുകൊടുക്കുകയും അതിലൊന്നിന്‍റെയടുത്തു വരുന്ന രണ്ടു കഷ്ണങ്ങള്‍ കണ്ടുപിടിച്ചു നല്‍കുകയും എന്തടിസ്ഥാനത്തിലാണ് അവയെ തെരഞ്ഞെടുത്തതെന്ന് വിശദീകരിക്കുകയും ബാക്കി കഷ്ണങ്ങള്‍ സ്വയം കണ്ടെത്താന്‍ അവസരം കൊടുക്കുകയും അത് നേരാംവണ്ണം ചെയ്താല്‍ അനുമോദിക്കുകയുമൊക്കെ ചെയ്യുന്നത് അത്തരം പസിലുകള്‍ ആ കുട്ടിക്ക് ഒരു പ്രശ്നമല്ലാതാക്കും. കുട്ടിക്ക് വൈദഗ്ധ്യം കൈവരുന്നതിനനുസരിച്ച് ഈയൊരു പങ്കാളിത്തം കുറച്ചുകൊണ്ടുവരാവുന്നതുമാണ്..കുട്ടികള്‍ ഒപ്പുകടലാസുകൾ ആകേണ്ടവരല്ല..അവരെ ചിന്തിക്കാനായി അനുവദിക്കൂ..
8 Ways to Increase Your IQ Levels