സ്ട്രോക്ക് വരുമെന്ന് പേടിക്കണം, നിങ്ങള്‍ക്ക് ഈ ദുശ്ശീലങ്ങള്‍ ഉണ്ടെങ്കില്‍

ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ ശ്രദ്ധിക്കുകയും ദുശ്ശീലങ്ങൾ ഒഴിവാക്കുകയും ചെയ്താൽ തന്നെ സ്ട്രോക്ക് വരുന്നത് തടയാം

Update: 2021-06-24 05:40 GMT
Advertising

തലച്ചോറിലേക്കുള്ള രക്തപ്രവാഹം പെട്ടെന്ന് നിലച്ചു പോവുകയും പിന്നീട് ശരീരത്തിന്‍റെ ഒരു ഭാഗം തളർന്നു പോവുകയും ചെയ്യുക, സംസാരശേഷിയിൽ ബുദ്ധിമുട്ട് ഉണ്ടാവുക, മുഖം ഒരു വശത്തേക്ക് കോടിപ്പോവുക തുടങ്ങിയ ലക്ഷണങ്ങൾ കാണുന്ന അവസ്ഥയെയാണ് സ്ട്രോക്ക് എന്ന് പറയുന്നത്.

രക്തസമ്മർദ്ദം, പ്രമേഹം, ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങൾ, പുകവലി പോലെയുള്ള ദുശ്ശീലങ്ങൾ തുടങ്ങിയവയാണ് സ്ട്രോക്കിന്‍റെ പ്രധാന കാരണങ്ങൾ. ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങൾ, നമ്മൾ ശീലിച്ച ചില ദുശ്ശീലങ്ങൾ എന്നിവ ഇതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.


  • ഒന്നാമതായി നമ്മുടെ ഭക്ഷണരീതി. ഇന്ന് നാം ഏറെ ആശ്രയിക്കുന്നത് ഫാസ്റ്റ് ഫുഡിനെയും ജങ്ക്ഫുഡിനെയാണ്. കൊഴുപ്പും ധാരാളം കഴിക്കും, റെഡ് മീറ്റും ധാരാളം കഴിക്കും. ഇത് പിന്നീട് കൊളസ്ട്രോൾ പോലെയുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു. കൊഴുപ്പ് രക്തക്കുഴലിൽ അടിഞ്ഞു കൂടി രക്തപ്രവാഹം തടസ്സപ്പെടുകയും അത് സ്ട്രോക്കിനു കാരണമാകുകയും ചെയ്യുന്നു.
  • രണ്ടാമതായി അമിതമായിട്ടുള്ള മദ്യപാനം. ഇത് പിന്നീട് രക്തക്കുഴലിനെ നശിപ്പിക്കുന്നു. രക്ത പ്രവാഹം വേണ്ട രീതിയിൽ നടക്കാതെ വരുന്നു. പിന്നീട് സ്ട്രോക്കിലേക്ക് നയിക്കുന്നു.
  • മൂന്നാമതായി പുകവലി. പുകയിലയുടെ ഉപയോഗം. നിക്കോട്ടിന്‍ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ രക്തത്തിലുള്ള ഓക്സിക്കൻ കാരിയിംഗ് കപ്പാസിറ്റി കാക്കുന്നു. പിന്നീട് രക്തക്കുഴലിന്‍റെ പ്രവർത്തനം തകരാറിലാക്കുന്നു. പിന്നീട് അത് സ്ട്രോക്കിനു കാരണമാകുന്നു.
  • മറ്റൊരു പ്രധാന കാരണം വ്യായാമത്തിന്‍റെ കുറവാണ്.  ഇത് പിന്നീട് അമിതവണ്ണത്തിലേക്ക് നയിക്കുന്നു. കൊളസ്ട്രോൾ, പ്രമേഹം പോലെയുള്ള രോഗങ്ങൾ ഉണ്ടാക്കുന്നു. അതു പിന്നീട് സ്ട്രോക്കിനു കാരണമാകുന്നു.

ഈ ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ ശ്രദ്ധിക്കുകയും ദുശ്ശീലങ്ങൾ ഒഴിവാക്കുകയും ചെയ്താൽ തന്നെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും സ്ട്രോക്ക് പോലെയുള്ള രോഗങ്ങൾ തടയുവാനും സാധിക്കും.


ആയുര്‍ഗ്രീന്‍ ഹോസ്‍പിറ്റലില്‍  മെഡിക്കല്‍ സര്‍വീസ് ഓഫീസര്‍ ആണ് ലേഖകന്‍

Tags:    

By - ഡോ. രോഹിത് രവി

ഓഫീസര്‍, മെഡിക്കല്‍ സര്‍വീസ് ആയുര്‍ഗ്രീന്‍ ഹോസ്‍പിറ്റല്‍

Similar News