പകൽ മുഴുവൻ ഉറക്കം, നിരാശ...; തണുപ്പുകാലമെത്തിയാൽ 'സാഡ്', എന്താണിങ്ങനെ?

ഡിപ്രഷന്റെ ഒരു ഉപവിഭാഗമെന്ന് സാഡിനെ വിശേഷിപ്പിക്കാം

Update: 2022-12-21 16:21 GMT
Editor : banuisahak | By : Web Desk
Advertising

ശൈത്യകാലം ആരോഗ്യത്തെ മാത്രമല്ല, മാനസികനിലയെയും ബാധിക്കും. പരിമിതമായ സൂര്യപ്രകാശം, മങ്ങിയ വെളിച്ചം, ഇരുണ്ട കാലാവസ്ഥ എന്നിവ ഒരു വ്യക്തിയുടെ മൂഡ് എങ്ങനെയെന്ന് നിർണയിക്കുന്നത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. മാനസികാവസ്ഥയുമായി ബന്ധപ്പെട്ട തലച്ചോറിലെ സെറോടോണിൻ പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനത്തിനും ഈ കാലാവസ്ഥാ മാറ്റങ്ങൾ കാരണമാകും. 

തണുപ്പുകാലമാകുമ്പോൾ മാനസികമായി ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. ചിലരെങ്കിലും ഇത് അനുഭവിച്ചിട്ടുണ്ടാകും. സാധാരണയുള്ള സൂര്യപ്രകാശത്തിൽ  മാറ്റമുണ്ടാകുമ്പോൾ ഒരാൾക്ക് അനുഭവപ്പെടുന്ന അവസ്ഥയാണ് സീസണൽ അഫക്റ്റീവ് ഡിസോർഡർ (SAD). വിഷാദം അല്ലെങ്കിൽ ഡിപ്രഷന്റെ ഒരു ഉപവിഭാഗമെന്ന് സാഡിനെ വിശേഷിപ്പിക്കാം. ഒരുതരം മാനസിക വിഭ്രാന്തിയാണിത്. 

 ചില പ്രത്യേക സീസണുകളിൽ വരികയും അതവസാനിക്കുമ്പോൾ തനിയെ മാറുകയും ചെയ്യുന്ന അവസ്ഥയാണ് സാഡ്. ശീതകാലവിഷാദമെന്നും ഇത് അറിയപ്പെടാറുണ്ട്, തണുപ്പുകാലം പുരോഗമിക്കുമ്പോൾ ഈ അവസ്ഥ കൂടുതൽ വഷളായേക്കാം. 

എന്താണ് സാഡ്?

സീസൺ അഫക്റ്റീവ് ഡിസോർഡർ അല്ലെങ്കിൽ എസ്എഡി, സീസണൽ ഡിപ്രഷൻ എന്നും അറിയപ്പെടുന്നു, ഇത് സീസണിലെ മാറ്റത്താൽ ബാധിക്കുന്ന പ്രധാന ഡിപ്രസീവ് ഡിസോർഡറിന്റെ (എംഡിഡി) ഉപവിഭാഗമാണ്. ശൈത്യകാലത്താണ് ഈ മാനസികാവസ്ഥയുടെ ലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത്. സ്ത്രീകളിലും യുവാക്കളിലുമാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്. ശൈത്യകാലത്ത് സൂര്യപ്രകാശം കുറയുന്നതും വസന്തകാലം, വേനൽക്കാലം തുടങ്ങിയ സീസണുകളിൽ പ്രകാശം വർദ്ധിക്കുന്നതും ശരീരത്തിന്റെ സ്വാഭാവിക അവസ്ഥയെ ബാധിക്കുമെന്നും ഹോർമോണുകൾ, ഉറക്കം, മാനസികാവസ്ഥ എന്നിവ നിയന്ത്രിക്കുമെന്നും പഠനങ്ങൾ പറയുന്നു. 

എസ്എഡിയുള്ള ആളുകൾക്ക് ഉറക്കം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകും. കണ്ണിലെ റെറ്റിനയിലെ പ്രത്യേക റിസപ്റ്ററുകൾ (കണ്ണിന്റെ പ്രകാശ-സെൻസിറ്റീവ് ഭാഗം) നമ്മുടെ ചുറ്റുമുള്ള അന്തരീക്ഷത്തിലെ പ്രകാശത്തെക്കുറിച്ചുള്ള വിവരങ്ങൾ തലച്ചോറിലേക്ക് കൈമാറുന്നതാണ് ഇതിനിടയാക്കുന്നത്. ഇത് മെലറ്റോണിൻ, സെറോടോണിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളെ ബാധിക്കാം. ഉറക്കമടക്കം നിയന്ത്രിക്കുന്നതിൽ സെറോടോൺ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇത് കാരണമാണ് ഉറക്കത്തെ ബാധിക്കുന്നത്.

 ലക്ഷണങ്ങൾ 

എസ്‌എഡിയുടെ ലക്ഷണങ്ങൾ വിഷാദത്തിന് സമാനമാണ്. ശരത് കാലത്തിന്റെ അവസാനത്തിലും ശൈത്യകാലത്തിന്റെ തുടക്കത്തിലുമാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. എസ്‌എഡിയുടെ പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നു.

1. സ്ഥിരമായി മൂഡ് ഓഫ്

2. ദൈനംദിന പ്രവർത്തനങ്ങളിൽ പോലും താൽപര്യമില്ലായ്മ

3.നിരന്തരമുള്ള നിരാശയും കുറ്റബോധവും

4.വിട്ടുമാറാത്ത തളർച്ച

5.പകൽ സമയത്ത് ഉറക്കം വരികയോ അല്ലെങ്കിൽ സാധാരണയിൽ കൂടുതൽ ഉറങ്ങുകയോ ചെയ്യുക

6. ശരീരഭാരം കൂടുന്നു 

 ചികിത്സ എങ്ങനെ? 

എസ്എഡിയുടെ ദീർഘകാല ലക്ഷണങ്ങൾ അനുഭവിക്കുന്നവർ ഒരു ഡോക്ടറിന്റെയോ മാനസികാരോഗ്യ വിദഗ്ധന്റെയോ സഹായം തേടാൻ മടിക്കരുത്. ഒരു വ്യക്തിയെ പോസിറ്റീവ് ചിന്തകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്ന കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBD) ആണ് എസ്എഡിക്കുള്ള സാധാരണ ചികിത്സ. പ്രൊഫഷണൽ കൺസൾട്ടേഷനെ അടിസ്ഥാനമാക്കിയുള്ള ആന്റീഡിപ്രസന്റുകളും വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളും മരുന്നുകളും ഈ സാഹചര്യത്തിൽ സഹായിക്കും.

ലൈറ്റ് തെറാപ്പിയാണ് മറ്റൊരു വഴി. എല്ലാ ദിവസവും രാവിലെ ഉണരുമ്പോൾ ഒരു ഡിഐവൈ ലൈറ്റ് ബോക്സിന് മുന്നിൽ 30 മിനിറ്റ് ഇരിക്കുകയാണ് ചികിത്സാരീതി.  

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News