കുടവയർ കുറക്കാൻ എന്തൊക്കെ ചെയ്യണം ?
അമിത വണ്ണവും കുടവയറും പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്
ഇന്ന് പലരുടെയും പ്രധാന പ്രശ്നമാണ് കുടവയർ. അമിത വണ്ണവും കുടവയറും പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്.
ഭൂരിഭാഗം ആളുകളിലും കാണുന്ന കുടവയർ ഉണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്. ഗർഭധാരണം,പ്രസവം പോലുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്നതിനാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രികളിലാണ് ഈ പ്രശ്നം കൂടുതൽ. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ കുടവയറിനെ കുറക്കാൻ കഴിയും.
ചൂടുവെള്ളം
ഇതിനായി ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യമാണ് ചൂടുവെള്ളം കുടിയ്ക്കുകയെന്നത്. രണ്ടു ഗ്ലാസ് ഇളം ചൂടുവെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് കൊഴുപ്പലിയിച്ചു കളയാന്‍ സഹായിക്കും.
ദഹനശേഷി മെച്ചപ്പെടുത്തുകയും, മലബന്ധം ഒഴിവാക്കുകയും, ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇളംചൂടുവെള്ളത്തിൽ നാരങ്ങാനീരും തേനും ചേര്‍ത്തിളക്കുന്നത് ഏറെ
ഗുണകരമാണ്. ഇതു കൂടാതെ ഇടയ്ക്കിടെ ചൂടുവെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.
പ്രാതല്‍
പ്രാതല്‍ പ്രധാന ഭക്ഷണമാണ്. പ്രാതലില്‍ എന്താണ് കഴിയ്ക്കുന്നതെന്നതും പ്രധാനമാണ്.
പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. പ്രോട്ടീന്‍ ഭക്ഷണം വയര്‍ പെട്ടെന്ന് നിറയാന്‍ സഹായിക്കും. ഇതു പോലെ തന്നെ ഇത് ശരീരത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.
മുട്ട
പ്രോട്ടീന്‍ ഭക്ഷണങ്ങളില്‍ ഇറച്ചി വിഭവങ്ങള്‍ രാവിലെ ഉള്‍പ്പെടുത്താത്തതാണ് നല്ലത്. പകരം മുട്ട കഴിയ്ക്കാം. മുട്ട തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഒരു സമീകൃതാഹാരം എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്നാണിത്.
ഇതു പോലെ തന്നെ ചെറുപയര്‍ മുളപ്പിച്ചത് സാലഡായോ ഇതല്ലെങ്കില്‍ പുഴുങ്ങിയോ പ്രാതലിന് ഉള്‍പ്പെടുത്തുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം തടിയും വയറും കുറയാന്‍ സഹായിക്കും.
സ്‌ട്രെസ്
ഇതിനൊപ്പം പൊതുവേ ചെയ്യേണ്ട കാര്യങ്ങളുണ്ട്. വ്യായാമം പ്രധാനമാണ്. പ്രത്യേകിച്ചും വയര്‍ ചാടാതിരിയ്ക്കാനുളള വ്യായാമം. തൈറോയ്ഡ്, പിസിഒഡി പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളാലാണ് വയര്‍ ചാടുന്നതെങ്കില്‍ ആദ്യം ഇതിനുളള
ചികിത്സ തേടുക. അതല്ലാതെ വഴിയില്ല. സ്‌ട്രെസ് പോലുള്ളവ ഹോര്‍മോണ്‍ വ്യത്യാസങ്ങളുണ്ടാക്കി തടി കൂടാന്‍ ഇടയാക്കുന്ന ഒന്നാണ്.