ലോക കൈകഴുകൽ ദിനം; ഇരുകൈകളും വൃത്തിയായി കഴുകേണ്ടതിങ്ങനെ

കൃത്യമായി 30 സെക്കന്‍ഡ് സോപ്പിട്ടു കൈ കഴുകിയാല്‍ 25% മുതല്‍ 50% വരെ അസുഖങ്ങളിൽ നിന്ന് രക്ഷ നേടാം

Update: 2023-05-05 14:41 GMT
Advertising

ഇന്ന് ലോക കൈകഴുകൽ ദിനം. അണുബാധ വ്യാപനം തടയുന്നതിനും വ്യക്തി ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. 2008 മുതലാണ് ഐക്യരാഷ്ട്രസംഘടന ഈ ദിനം ആചരിച്ച് തുടങ്ങിയത്. ലോകത്തെ 70 രാജ്യങ്ങളില്‍ വളരെ സമുചിതമായി കൈകഴുകല്‍ ദിനം ആചരിക്കുന്നു. “ഒരുമിച്ച് കൈ ശുചിത്വത്തിന്റെ പുരോഗതി ത്വരിതപ്പെടുത്താം” എന്നതാണ് ഈ വർഷത്തെ തീം.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് പ്രതിദിനം 5000 കുട്ടികള്‍ വയറിളക്കം കാരണം മരിച്ചു പോകുന്നു. കൃത്യമായി 30 സെക്കന്‍ഡ് സോപ്പിട്ടു കഴുകിയാല്‍ 25% മുതല്‍ 50% വരെ അസുഖങ്ങള്‍ വരുന്നതില്‍ നിന്ന് നമുക്ക് രക്ഷ നേടാം.

ജീവിതത്തില്‍ സെക്കൻ്റുകള്‍ മാത്രം ആവശ്യമായ കൈകഴുകല്‍ നമ്മുടെ വിലപ്പെട്ട ജീവന്‍ രക്ഷപ്പെടുത്തിയേക്കാം. ചുറ്റുവട്ടത്തുള്ള രോഗാണുക്കള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് കൈകള്‍ . വിവിധങ്ങളായ ഉദ്ദേശങ്ങള്‍ക്ക് ഇടതടവില്ലാതെ കൈകള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ അതിലേക്ക് ആവാഹിക്കുന്ന രോഗാണുക്കളെ ഇല്ലാതാക്കാൻ കൈകഴുകേണ്ടത് ആവശ്യമാണ്. ഇത് കൃത്യമായി ശീലിച്ചാല്‍ ഡോക്ടര്‍മാരുടെ അടുത്തേക്കുള്ള ഇടക്കിടെയുള്ള യാത്രയും ഒഴിവാക്കാം.

കൈ കഴുകുന്നത് എങ്ങനെ?

1. കൈയ്യിലേക്ക് വെള്ളം ഒഴിച്ച് ആവശ്യമായ സോപ്പോ ലായനിയോ ചേർത്ത് ഇരു കൈകളും ചേർത്ത് ഉരസുക

2.ഇടത് കൈയ്യുടെ മുകളിൽ വലതു കൈപ്പത്തികൊണ്ടും നേരെ തിരിച്ചും ഉരച്ച് കഴുകുക.

3. വിരലുകള്‍ ഉപയോഗിച്ച് കൈവെള്ള ഉരക്കുക

4. കൈപ്പത്തി പരസ്പരം പിണച്ച് വിരലുകളുടെ പിൻവശം കഴുകുക

5. നഖങ്ങള്‍ക്കുള്ളിൽ ഉരക്കുക

6. കൈയ്യിൽ വെള്ളം ഒഴിച്ച് കഴുകുക

7. ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് കൈ വ്യത്തിയായി തുടക്കുക

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News