കീ ബോർഡാണ് എളുപ്പം, പക്ഷേ തലച്ചോറിന് പ്രിയം കൈകൊണ്ടുള്ള എഴുത്ത് തന്നെ

കൈകൊണ്ടുള്ള എഴുത്ത് വഴി ഓർമശക്തി വർധിക്കുമെന്ന് ഗവേഷകർ പഠനത്തിൽ പറയുന്നു

Update: 2024-01-28 12:32 GMT
Editor : banuisahak | By : Web Desk
Advertising

സ്‌കൂൾ അല്ലെങ്കിൽ കോളേജ് പഠനകാലത്തിന് ശേഷം ഒരു പേന എടുത്തത് എപ്പോഴാണെന്ന് ഓർമയുണ്ടോ? വളരെ അപൂർവം ചില സാഹചര്യങ്ങളിൽ അല്ലാതെ കൈകൊണ്ടുള്ള എഴുത്ത് പൂർണമായും മറന്നിട്ടുണ്ടാകും അല്ലേ. പേനയുടെയും പേപ്പറിന്റെയും സ്ഥാനത്ത് ഡിജിറ്റൽ ഉപകരണങ്ങൾ സ്ഥാനം പിടിച്ചത് കാര്യങ്ങൾ കൂടുതൽ എളുപ്പവും വേഗത്തിലുമാക്കി. എന്നാൽ, മറുവശത്ത് കൈപ്പട പോലും മറന്നുപോകുന്ന അവസ്ഥയാണ് ഉണ്ടായത്. 

ടൈപ്പ് ചെയ്‌ത്‌ ശീലമായതോടെ എഴുതാൻ മടി കൂടിയതാണ് പ്രധാന കാരണം. എന്നാൽ, തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കൈകൊണ്ടുള്ള എഴുത്തിന് സാധിക്കുമെന്നാണ് പുതിയ പഠനം. കീ ബോർഡിൽ ടൈപ് റൈറ്റ് ചെയ്യുന്നതിനേക്കാൾ കൈകൊണ്ട് എഴുതുമ്പോൾ ബ്രെയിൻ കണക്ടിവിറ്റി പാറ്റേണുകൾ വർധിപ്പിക്കുമെന്ന് നോർവേ ആസ്ഥാനമായുള്ള ഗവേഷകർ കണ്ടെത്തി. 

ഓർമശക്തി വർധിപ്പിക്കുവാനും ഇതുവഴി സാധിക്കുമെന്ന് പഠനത്തിൽ പറയുന്നു. പുതിയ വിവരങ്ങൾ ശേഖരിക്കാനും ​ഗ്രഹണശക്തി മെച്ചപ്പെടുത്താനും കൈകൊണ്ടുള്ള എഴുത്ത് വഴി സാധിക്കുമെന്നും ഗവേഷകർ കണ്ടെത്തി. ടൈപ്പിംഗ് രീതിയും കൈകൊണ്ടുള്ള എഴുത്ത് രീതികളിലും ഉൾപ്പെട്ടിരിക്കുന്ന ന്യൂറൽ നെറ്റ്‌വർക്കുകളെ കുറിച്ച് നടത്തിയ പഠനത്തിലൂടെയാണ് കണ്ടെത്തൽ. ഫ്രോണ്ടിയേഴ്സ് ഇൻ സൈക്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

36 യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. പേന കീ ബോർഡിനേക്കാൾ ശക്തമാണെന്നാണ് ഗവേഷകർ പറയുന്നത്. കാരണം, കീ ബോർഡിൽ ഒറ്റ തവണ ക്ലിക്ക് ചെയ്യുന്നതിനേക്കാൾ ഒരു പേന ഉപയോഗിച്ച് എഴുതുമ്പോൾ തലച്ചോർ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഡിജിറ്റൽ ഉപകരണങ്ങൾ വഴി എഴുതാനും വായിക്കാനും ശീലിച്ച കുട്ടികളെ കുറിച്ചും പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെയുള്ള കുട്ടികളിൽ സമാനമായ വാക്കുകൾ തിരിച്ചറിയാനുള്ള ശേഷി കുറവായിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News