വിശ്വാസവോട്ടെടുപ്പ് ഏത് സമയം നടത്തണമെന്ന് ഭരണഘടനയിലുണ്ടോയെന്ന് സുപ്രീംകോടതി: ഹരജി പരിഗണിക്കുന്നു

തിടുക്കപ്പെട്ടാണ് വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണർ തീരുമാനിച്ചതെന്ന് സർക്കാർ അഭിഭാഷകൻ മനു അഭിഷേക് സിങ്‍വി കോടതിയെ അറിയിച്ചു.

Update: 2022-06-29 12:54 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പിനെതിരായ ഹരജി സുപ്രീംകോടതി പരിഗണിക്കുന്നു. തിടുക്കപ്പെട്ടാണ് വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണർ തീരുമാനിച്ചതെന്ന് സർക്കാർ അഭിഭാഷകൻ മനു അഭിഷേക് സിങ്‍വി കോടതിയെ അറിയിച്ചു.

മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും സിങ്‍വി കോടതിയിൽ പറഞ്ഞു. എന്നാൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിച്ചൂടെ എന്നും വിശ്വാസ വോട്ടെടുപ്പ് ഏത് സമയം നടത്തണമെന്ന് ഭരണഘടനയിൽ ഉണ്ടോ എന്നും കോടതി ചോദിച്ചു.

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിയുടെ ആവശ്യത്തിന് പിന്നാലെയാണ് ഗവർണർ ഭഗത് സിങ് കോശിയാരി വിശ്വാസ വോട്ടെടുപ്പിന് നിര്‍ദേശം നല്‍കിയത്. അസമില്‍ കഴിയുന്ന ശിവസേനാ വിമതര്‍ വൈകുന്നേരത്തോടെ ഗോവയിലെത്തും. ബിജെപിയുടെയും എന്‍.സി.പി - കോണ്‍ഗ്രസ് പാര്‍ട്ടികളുടെയും നേതൃയോഗങ്ങള്‍ ഇന്ന് നടക്കും. ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗവും ഇന്ന് ചേരും.

ബി.ജെ.പി ദേശീയനേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാത്രിയോടെയാണ് ദേവേന്ദ്ര ഫഡ്നാവിസ് രാജ്ഭവനിലെത്തിയത്. 39 എംഎൽഎമാരുടെ പിന്തുണ ശിവസേനക്ക് നഷ്ടമായെന്നും സഭ വിളിച്ച് ചേർക്കണമെന്നും ഫഡ്നാവിസ് ആവശ്യപ്പെട്ടു. പിന്നാലെയാണ് സഭവിളിച്ച് ചേർക്കാന്‍ ഗവർണർ ഭഗത് സിങ് കോശിയാരി നിർദേശം നൽകിയത്. സഭാ നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കണം. രാവിലെ 11 മണിക്ക് ആരംഭിച്ച് വൈകീട്ട് 5 മണിക്കുള്ളിൽ വിശ്വാസ വോട്ടെടുപ്പ് പൂർത്തിയാക്കണമെന്നും ഗവർണർ അയച്ച കത്തിലുണ്ട്. 

Summary- Supreme Court is hearing Maharashtra Chief Minister Uddhav Thackeray's plea against an order by the governor to prove his majority tomorrow.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News