7755 കോടിയുടെ 2000 രൂപ നോട്ടുകൾ തിരിച്ചെത്തിയില്ലെന്ന് ആർ.ബി.ഐ
2023മെയ് 19 നാണ് ആർ.ബി.ഐ പ്രചാരത്തിൽ നിന്ന് നോട്ട് പിൻവലിച്ചത്
ന്യൂഡൽഹി: 7,755 കോടിയുടെ 2000 രൂപ നോട്ടുകൾ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 97.82 ശതമാനം നോട്ടുകൾ ആണ് ഇതുവരെ തിരിച്ചെത്തിയത്. 2023മെയ് 19 നാണ് ആർ.ബി.ഐ നോട്ട് പിൻവലിച്ചത്.
2023 മെയ് 19-ന് 3.56 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് വിനിമയത്തിന് ഉണ്ടായിരുന്നത്. 2024 മെയ് 31-ലെ കണക്കുകൾ പ്രകാരം 7,755 കോടി രൂപയായി അത് കുറഞ്ഞു.
500,1000 രൂപയുടെ നോട്ട് നിരോധിച്ചതിന് പിന്നാലെയാണ് 2000 ന്റെ നോട്ട് അവതരിപ്പിച്ചത്. 2023 മെയ് 19 നാണ് 2000 ന്റെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചത്. 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് അന്ന് വിപണിയിലുണ്ടായിരുന്നത്. ഒക്ടോബർ എട്ടുവരെ നോട്ടുകൾ ബാങ്കുകൾ വഴി മാറിയെടുക്കാൻ അവസരം നൽകിയിരുന്നു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെച്ചിരുന്നു.വിപണിയിൽ നിന്ന് പിൻവലിച്ചാലും 2000 രൂപയുടെ നിയമപരമായ സാധുത നിലനിൽക്കും.