കാറും ട്രക്കും കൂട്ടിയിടിച്ച് പത്ത് മരണം; അപകടം അഹമ്മദാബാദ്-വഡോദര എക്സ്പ്രസ് വേയിൽ

എട്ട് പേര്‍ അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് മരിച്ചത്.

Update: 2024-04-17 12:35 GMT
Editor : rishad | By : Web Desk
Advertising

അഹമ്മദാബാദ്: ഗുജറാത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് പത്ത് മരണം. അഹമ്മദാബാദ്-വഡോദര എക്‌സ്പ്രസ് വേയിലാണ് അപകടം. രണ്ട് ആംബുലന്‍സുകളിലായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എട്ട് പേര്‍ അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ ഒരാള്‍ ആശുപത്രിയിലുണ്ട്. മരണപ്പെട്ടവരെല്ലാം കാറിലുണ്ടായിരുന്നവരാണ്.

വഡോദരയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന മാരുതി സുസുക്കി എർട്ടിഗയാണ് അപകടത്തില്‍പെട്ടത്. ട്രക്കിന് പിന്നിലാണ് കാര്‍ ഇടിച്ചത്. തകരാര്‍ മൂലം റോഡില്‍ ട്രക്ക് നില്‍ക്കുകയും അതിന് പിന്നില്‍ കാര്‍ ഇടിക്കുകയുമായിരുന്നുവെന്നാണ് വിവരം.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News