മഹാരാഷ്ട്രയിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 10 മരണം; നിരവധി പേർക്ക് പരിക്ക്
ബൈക്കിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നാണ് വിവരം
Update: 2024-11-29 10:27 GMT
മുംബൈ: മഹാരാഷ്ട്രയിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 10 മരണം. ഭണ്ടാരയിൽ നിന്ന് ഗോണ്ഡിയയിലേക്ക് പോയ ബസ് ആണ് മറിഞ്ഞത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
ബിന്ദ്രവാണയിലെ തോല ഗ്രാമത്തിൽ ഗോണ്ഡിയ-അർജുനി റോഡിൽ വെച്ചാണ് അപകടമുണ്ടായത്. എതിരെ വന്ന ബൈക്കിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നാണ് വിവരം. അപകടം നടന്നയുടൻ ഇയാൾ ഓടി രക്ഷപെട്ടു.
ബസിലുണ്ടായിരുന്ന 30ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്നാണ് അധികൃതർ അറിയിക്കുന്നത്.