കൂട്ടുകാരുമായി കളിക്കുന്നതിനിടെ മൂന്നാംനിലയിൽ നിന്നു വീണു; 10 വയസ്സുകാരൻ മരിച്ചു
കല്ലട്ക സ്വദേശി മുഹമ്മദിന്റെ മകൻ മുഹമ്മദ് സാഹിൽ ആണ് മരിച്ചത്
Update: 2022-05-27 09:29 GMT
കല്ലട്ക: കൂട്ടുകാരുമായി കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നു വീണ പത്തുവയസ്സുകാരന് ദാരുണാന്ത്യം. കർണാടകയിലെ കല്ലട്കയ്ക്കു സമീപമാണ് സംഭവം. കല്ലട്ക സ്വദേശി മുഹമ്മദിന്റെ മകൻ മുഹമ്മദ് സാഹിൽ ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് സാഹിലും കൂട്ടുകാരും ഗോൽത്തമജലുവിലെ സിറ്റി പ്ലാസ റെസിഡൻസിയുടെ മൂന്നാം നിലയിൽ കളിക്കവെയാണ് അപകടമുണ്ടായത്. സീറ്റ്ഹൗസിന്റെ കൈവരിയിൽ നിന്ന് കാൽവഴുതി സാഹിൽ നിലത്തേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സാഹിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ദവാൾ സിറ്റി പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.