മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രത്തിനകത്തെ കിണറിടിഞ്ഞ് 13 മരണം

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി

Update: 2023-03-30 11:45 GMT
Advertising

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്ര കിണർ തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 13 ആയി. 11 മൃതദേഹങ്ങൾ കണ്ടെടുത്തതായി ജില്ലാ ഭരണകൂടം അറിയിച്ചു.10 പേരെ ഇത് വരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാൻ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും  പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ.

ബെലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രത്തിൽ രാമനവമി ദിവസം ദർശനത്തിനെത്തിയ ഭക്തരാണ് അപകടത്തിൽപ്പെട്ടത്.ഭക്തരുടെ തിരക്ക് വർധിച്ചതോടെ കിണറിന് മുകളിലെ സ്ലാബ് തകരുകയും ഇതിന് മുകളിൽ ഉണ്ടായിരുന്നവർ കിണറ്റിലേക്ക് വീഴുകയുമായിരുന്നു. രക്ഷാ പ്രവർത്തനത്തിൻ്റെ ആദ്യഘട്ടത്തിൽ ഫയർഫോഴ്സും പോലീസും എത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News