വെള്ളച്ചാട്ടത്തിനു മുന്നില്‍ നിന്നും സെല്‍ഫി; പന്ത്രണ്ടുകാരന്‍ ഒലിച്ചുപോയി

തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ സിരുകലൂർ വെള്ളച്ചാട്ടത്തിനു സമീപം സെല്‍ഫി എടുക്കുമ്പോഴാണ് അപകടമുണ്ടായത്

Update: 2021-11-09 07:54 GMT
Editor : Jaisy Thomas | By : Web Desk
Advertising

വെള്ളച്ചാട്ടത്തിനു മുന്നില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടയില്‍ പന്ത്രണ്ടുകാരന്‍ വെള്ളത്തില്‍ ഒലിച്ചുപോയി. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ സിരുകലൂർ വെള്ളച്ചാട്ടത്തിനു സമീപം സെല്‍ഫി എടുക്കുമ്പോഴാണ് അപകടമുണ്ടായത്.

തിരുവണ്ണാമലൈ ജില്ലയിലെ വാനപുരം ഗ്രാമത്തിൽ നിന്നുള്ള സുരേഷ് ഭൂമിനാഥൻ, വെങ്കിടേഷ് സതീഷ് എന്നിവരും മറ്റ് നാലു പേരും ഞായറാഴ്ച രാവിലെയാണ് സിരുകലൂർ വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയത്. വെള്ളച്ചാട്ടത്തിന്‍റെ പശ്ചാത്തലത്തിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പാറയിൽ തെന്നി വീണ സുരേഷ് കനത്ത ഒഴുക്കിൽ ഒലിച്ചുപോവുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ ശങ്കരപുരം ഫയർ സ്റ്റേഷൻ ജീവനക്കാരെയും കരിയലൂർ പൊലീസിനെയും വിവരമറിയിക്കുകയും നാട്ടുകാരും ഏതാനും ആളുകളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. എന്നാല്‍ തിരച്ചില്‍ രണ്ടാം ദിവസം പിന്നിട്ടെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

കനത്ത മഴയെത്തുടർന്ന് പെരിയാർ വെള്ളച്ചാട്ടം, മെഹ്ഗാം വെള്ളച്ചാട്ടം, സിരുകലൂർ വെള്ളച്ചാട്ടം തുടങ്ങിയ വെള്ളച്ചാട്ടങ്ങളിൽ ജലനിരപ്പ് കൂടിയ സാഹചര്യമാണ്. കടലൂർ, തിരുവണ്ണാമലൈ, വില്ലുപുരം, പോണ്ടിച്ചേരി തുടങ്ങിയ ജില്ലകളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഈ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കാൻ സ്ഥിരമായി എത്താറുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News