ദലിത് ബാലന്‍ അമ്പലത്തില്‍ കയറി; കുടുംബത്തിന് 25000 രൂപ പിഴ

സംഭവത്തിനു പിന്നാലെ ഉയര്‍ന്ന ജാതിക്കാര്‍ യോഗം ചേര്‍ന്ന് കുടുംബത്തിനു പിഴ ചുമത്തുകയായിരുന്നു

Update: 2021-09-23 03:06 GMT
Editor : Nisri MK | By : Web Desk
Advertising

ദലിത് ബാലന്‍ അമ്പലത്തില്‍ കയറിയതിന് കുടുംബത്തിന് 25000 രൂപ പിഴ ചുമത്തി. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് സംഭവം. ക്ഷേത്രം ശുചീകരിക്കാനായി ഹോമം നടത്താനാണ് ഉയര്‍ന്ന ജാതിക്കാര്‍ കുട്ടിയുടെ കുടുംബത്തോട് പിഴ ആവശ്യപ്പെട്ടത്. സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സെപ്തംബര്‍ നാലാം തിയതി കുട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് കുടുംബം ക്ഷേത്രത്തിലെത്തിയത്. ചന്നദാസാര്‍ സമുദായത്തില്‍ പെട്ടവരാണ് കുടുംബം. അച്ഛന്‍ പ്രാര്‍ഥിക്കുന്നതിനിടെ രണ്ട് വയസുകാരന്‍ ക്ഷേത്രത്തിനകത്തേക്ക് ഓടി കയറുകയായിരുന്നു. സംഭവത്തിനു പിന്നാലെ  ഉയര്‍ന്ന ജാതിക്കാര്‍ യോഗം ചേര്‍ന്ന് കുടുംബത്തിനു  പിഴ ചുമത്തുകയായിരുന്നു.

ചന്നദാസാര്‍ സമുദായക്കാര്‍ ഇതിനെതിരെ പ്രതിഷേധിക്കുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു. എന്നാല്‍ ഗ്രാമത്തിലെ ഐക്യം തകരുമെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കാന്‍ തയ്യാറായില്ല.

.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News