യു.പിയിലെ കാൺപൂരിൽ സബർമതി എക്‌സ്പ്രസ് പാളംതെറ്റി

ഇന്നു പുലർച്ചെ 2.30ന് സബർമതി എക്‌സ്പ്രസിന്റെ 20 ബോഗികളാണ് കാൺപൂർ-ഭീംസെൻ സ്റ്റേഷനുകൾക്കിടയിൽ അപകടത്തിൽപെട്ടത്

Update: 2024-08-17 03:37 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ഉത്തർപ്രദേശിൽ ട്രെയിൻ പാളംതെറ്റി. സബർമതി എക്‌സ്പ്രസിന്റെ 20 ബോഗികളാണ് കാൺപൂർ-ഭീംസെൻ സ്റ്റേഷനുകൾക്കിടയിൽ അപകടത്തിൽപെട്ടത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്നു പുലർച്ചെ 2.30ഓടെയായിരുന്നു അപകടം. ഝാൻസിയിലേക്കു പുറപ്പെട്ട ട്രെയിൻ കാൺപൂർ റെയിൽവേ സ്റ്റേഷനു തൊട്ടടുത്താണ് സബർമതി എക്‌സ്പ്രസ് 19168 ട്രെയിൻ പാളംതെറ്റിയത്. വാരാണസി-അഹ്മദാബാദ് ട്രെയിനാണിത്.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസും ഫയർഫോഴ്‌സ് സംഘവും ആംബുലൻസുകളുമെത്തി യാത്രക്കാരെ മാറ്റി. യാത്രക്കാരെ ബസിൽ കയറ്റി അടുത്ത സ്റ്റേഷനിലെത്തിച്ചിരിക്കുകയാണ്. ഇവിടെനിന്ന് സ്‌പെഷൽ ട്രെയിനിൽ യാത്രതിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് ഏഴ് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.

പാറക്കല്ല് ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ട്രെയിൻ ജീവനക്കാർ നൽകുന്ന വിവരം. സംഭവത്തിൽ ഇന്ത്യൻ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Summary: 20 coaches of Sabarmati Express train derail in UP's Kanpur, No casualties reported

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News