അഫ്ഗാനിൽ നിന്ന് 222 ഇന്ത്യക്കാരെ കൂടി തിരിച്ചെത്തിച്ചു
ദോഹ വഴി 135 പേരും തജിക്കിസ്ഥാൻ വഴി 87 പേരുമാണ് തിരിച്ചെത്തിയത്
അഫ്ഗാനിസ്ഥാനിൽ നിന്ന് 222 ഇന്ത്യക്കാരെ കൂടി ഒഴിപ്പിച്ചു. ദോഹ വഴി 135 പേരും തജിക്കിസ്ഥാൻ വഴി 87 പേരുമാണ് തിരിച്ചെത്തിയത്. ഇന്ന് കൂടുതല്‍ പേരെ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നടത്തിയ ചർച്ചയിലാണ് അമേരിക്കയുടെ നിയന്ത്രണത്തിലുള്ള കാബൂൾ വിമാനത്താവളത്തിൽ നിന്ന് പറക്കാൻ വ്യോമസേന വിമാനത്തിന് അനുമതി ലഭിച്ചത്. ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസമുണ്ടാകുന്നതും ഒഴിപ്പിക്കലിനെ ബാധിക്കുന്നുണ്ട്. ആയിരത്തിലധികം ഇന്ത്യക്കാർ അഫ്ഗാനിൽ നിന്ന് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചതായാണ് വിവരം. അഫ്ഗാന്‍റെ പല ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ കാബൂൾ വിമാനത്താവളത്തിൽ എത്തിക്കുന്നതാണ് പ്രയാസകരമായ കാര്യം. ഇതും ആളുകളെ തിരിച്ചെത്തിക്കുന്നത് വൈകാന്‍ കാരണമാകുന്നു.