'വോട്ട് ചെയ്തത് 31.2 കോടി സ്ത്രീകൾ, ലോകറെക്കോർഡ്'; കൈയ്യടിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ജമ്മുകശ്മീരിൽ നാല് പതിറ്റാണ്ടിനിടയിലെ ഉയർന്ന പോളിങ്

Update: 2024-06-03 07:44 GMT
Advertising

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 64.2 കോടി പേർ വോട്ട് ചെയ്തു. ഇതിൽ 31. 2 കോടി പേർ  സ്ത്രീകളാണ്. ഇത് ലോകറെക്കോർഡാണെന്നും കമ്മീഷൻ അറിയിച്ചു. വനിതാ വോട്ടർമാരെ കമ്മീഷൻ കയ്യടിച്ച് അഭിനന്ദിച്ചു. വാർത്താസമ്മേളനത്തിലൂടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ.

ഏറ്റവും കുറവ് റീപോളിങ് നടന്ന തെരഞ്ഞെടുപ്പാണിത്. ജമ്മുകശ്മീരിൽ നാല് പതിറ്റാണ്ടിനിടയിലെ ഉയർന്ന പോളിങ് രേഖപ്പെടുത്തി വലിയ സംഘർഷങ്ങളില്ലാത്ത വോട്ടെടുപ്പാണ് നടന്നത്. മാതൃക പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട 495 പരാതികൾ ലഭിച്ചു. അതിൽ 90 ശതമാനവും പരിഹരിച്ചു. 4391കോടി രൂപയുടെയും മയക്കുമരുന്ന് പിടിച്ചെടുത്തു. കേന്ദ്രമന്ത്രിമാരുടെ അടക്കം ഹെലികോപ്റ്റർ പരിശോധിച്ചു. ആർക്കും ഇളവ് നൽകിയില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News