മായം കലര്‍ന്ന പാല്‍ വിറ്റു; യുപി സ്വദേശിക്ക് 32 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ ശിക്ഷ
പരാതി രജിസ്റ്റര്‍ ചെയ്ത് 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ കോടതി ശിക്ഷ വിധിക്കുന്നത്
മുസഫര്‍നഗര്‍: വര്‍ഷങ്ങള്‍ക്കു മുന്‍പ് മായം കലര്‍ന്ന പാല്‍ വിറ്റ യുപി സ്വദേശിക്ക് ജയില്‍ ശിക്ഷ. പരാതി രജിസ്റ്റര്‍ ചെയ്ത് 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ കോടതി ശിക്ഷ വിധിക്കുന്നത്. ആറു മാസം തടവാണ് ശിക്ഷ.
കേസില്‍ പാല്‍ വില്‍പനക്കാരനായ ഹർബീർ സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കേസിൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പ്രശാന്ത് കുമാർ പ്രതിക്ക് 5000 രൂപ പിഴയും വ്യാഴാഴ്ച വിധിച്ചു. ഹർബീർ സിംഗ് മായം കലർന്ന പാൽ വിൽക്കുന്നതായി കണ്ടെത്തിയതായി പ്രോസിക്യൂഷൻ ഓഫീസർ രാമാവ്താർ സിംഗ് വെള്ളിയാഴ്ച പി.ടി.ഐയോട് പറഞ്ഞു. ഇയാൾ വിറ്റ പാലിന്‍റെ സാമ്പിൾ ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയച്ചപ്പോൾ മായം കലർന്നതായി കണ്ടെത്തിയതായി പ്രോസിക്യൂഷൻ ഓഫീസർ കൂട്ടിച്ചേര്‍ത്തു.1990 ഏപ്രിൽ 21നാണ് ഫുഡ് ഇൻസ്പെക്ടർ സുരേഷ് ചന്ദ് പാല്‍ വിൽപനക്കാരനെതിരെ കോടതിയിൽ പരാതി നൽകിയത്.