വ്യാഴവും വെള്ളിയും രാജ്യവ്യാപക ബാങ്ക് പണിമുടക്ക്
യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് ആണ് രണ്ടു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്
ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് നാളെ മുതല്‍. പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിസംബര്‍ 16, 17 തിയ്യതികളില്‍ ജീവനക്കാര്‍ പണിമുടക്കുന്നത്.
യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് ആണ് രണ്ടു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്. ഏഴു സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. പൊതുമേഖല, സ്വകാര്യ, ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫിസർമാരും പണിമുടക്കിൽ പങ്കെടുക്കും.
ഉപഭോക്താക്കളുടെ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാനാണ് സമരമെന്ന് സംഘടന പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബാങ്കുകൾ സ്വകാര്യവത്കരിച്ചാൽ സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങൾ പോലും കോർപറേറ്റുകൾക്ക് ഉപയോഗിക്കാമെന്ന സ്ഥിതിയാകുമെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.