ക്ലാസിൽ തോക്കുമായെത്തി നഴ്സറി വിദ്യാർഥി; 10 വയസുകാരനെ വെടിവച്ചു

ബാ​ഗിലൊളിപ്പിച്ച നിലയിലായിരുന്നു തോക്ക്.

Update: 2024-07-31 13:38 GMT
Advertising

പട്ന: ക്ലാസിൽ തോക്കുമായെത്തി നഴ്സറി വിദ്യാർഥിയായ അ‍ഞ്ച് വയസുകാരൻ. സ്കൂളിലെത്തി നടത്തിയ വെടിവെപ്പിൽ മൂന്നാം ക്ലാസുകാരനായ വിദ്യാർഥിക്ക് പരിക്കേറ്റു. നോർത്ത് ബിഹാറിലെ സുപാവുൽ ​ഗ്രാമത്തിലെ ലാൽപട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം.

ബുധനാഴ്ച രാവിലെയാണ് അഞ്ച് വയസുകാരൻ തോക്കുമായി ക്ലാസിലെത്തിയത്. ബാ​ഗിലൊളിപ്പിച്ച നിലയിലായിരുന്നു തോക്ക്. തുടർന്ന് ഇതെടുത്ത് മൂന്നാം ക്ലാസുകാരനു നേരെ വെടിയുതിർക്കുകയായിരുന്നു. 10 വയസുകാരന്റെ കൈയിലാണ് വെടിയേറ്റത്- പൊലീസ് സൂപ്രണ്ട് ശൈശവ് യാദവ് പറഞ്ഞു.

'പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് വയസുകാരനായ കുട്ടിക്ക് എവിടെനിന്ന് തോക്ക് കിട്ടിയെന്നും അതെങ്ങനെ പ്രദേശത്തെ സ്വകാര്യ സ്‌കൂളിലേക്ക് കൊണ്ടുവന്നെന്നും കണ്ടെത്താൻ ശ്രമിക്കുകയാണ്'- യാദവ് പറഞ്ഞു.

'വിദ്യാർഥികളുടെ ബാഗുകൾ പതിവായി പരിശോധിക്കാൻ ജില്ലയിലുടനീളമുള്ള സ്കൂളുകളോട് ഞങ്ങൾ ആവശ്യപ്പെടുന്നു. സംഭവം രക്ഷിതാക്കളിൽ ഏറെ ഉത്കണ്ഠ ഉളവാക്കിയിട്ടുണ്ട്'- എസ്.പി കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News