ഹൃദയാഘാതം: 16കാരി സ്‌കൂളിൽ മരിച്ചു
റിപ്പബ്ലിക് ദിന പരിപാടിയുടെ റിഹേഴ്‌സൽ നടക്കുകയായിരുന്നു
Update: 2023-01-27 15:53 GMT
ഇൻഡോർ: ഹൃദയാഘാതത്തെ തുടർന്ന് 16കാരി സ്‌കൂളിൽ മരിച്ചു. വൃന്ദ തൃപാതിയെന്ന പ്ലസ്‌വൺ വിദ്യാർഥിയാണ് മരിച്ചത്. തണുപ്പേറിയ കാലാവസ്ഥയായിരിക്കെ മധ്യപ്രദേശിലെ ഇൻഡോറിൽ ബുധനാഴ്ചയാണ് സംഭവം. ഉഷാ നഗറിലെ സ്‌കൂളിലെത്തിയ വിദ്യാർഥി അബോധവസ്ഥയിലാകുകയും മരണപ്പെടുകയുമായിരുന്നുവെന്ന് അമ്മാവൻ രാഘവേന്ദ്ര തൃപാതി പറഞ്ഞു. റിപ്പബ്ലിക് ദിന പരിപാടിയുടെ റിഹേഴ്‌സൽ നടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വൃന്ദയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വഴിയിൽ വെച്ച് തന്നെ മരണപ്പെട്ടിരുന്നു.
A 16-year-old girl died in Indore of a heart attack while at school