ബാലരാമപുരത്ത് മതപഠനശാലയിൽ 17കാരി മരിച്ച നിലയിൽ
ഇന്നലെ ഉച്ചയോടെ കുട്ടി ഉമ്മയെ വിളിച്ച് സ്ഥാപനത്തില്‍ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു
Update: 2023-05-14 12:42 GMT
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയില്‍ 17 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബീമാപള്ളി സ്വദേശി അസ്മിയമോളെയാണ് തൂങ്ങി മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തിയത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ ഉച്ചയോടെ കുട്ടി ഉമ്മയെ വിളിച്ച് സ്ഥാപനത്തില്‍ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ മാതാവ് സ്ഥാപനത്തില്‍ എത്തിയപ്പോള്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി സ്ഥാപന അധികൃതര്‍ അറിയിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു.