ഗ്യാൻവാപി മസ്ജിദിൽ പുരാവസ്തു വകുപ്പ് നടത്തിയ സർവെയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

100 ദിവസത്തിലേറെയായി നടത്തിയ സർവെ റിപ്പോർട്ട്‌ സുപ്രിംകോടതി നിർദേശപ്രകാരം മുദ്രവച്ച കവറിലാണ് ജില്ലാ കോടതിയിൽ സമർപ്പിക്കുക

Update: 2023-11-17 01:24 GMT
Editor : Jaisy Thomas | By : Web Desk

A team from the Archaeological Survey of India during the court-mandated scientific survey at the Gyanvapi mosque complex

Advertising

ഡല്‍ഹി: ഗ്യാൻവാപി മസ്ജിദിൽ പുരാവസ്തു വകുപ്പ് നടത്തിയ സർവ്വേ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. വാരാണസി ജില്ലാ കോടതിയിലാണ് പുരാവസ്തു റിപ്പോർട്ട് സമർപ്പിക്കുക.100 ദിവസത്തിലേറെയായി നടത്തിയ സർവെ റിപ്പോർട്ട്‌ സുപ്രിംകോടതി നിർദേശപ്രകാരം മുദ്രവച്ച കവറിലാണ് ജില്ലാ കോടതിയിൽ സമർപ്പിക്കുക. ക്ഷേത്രം തകർത്താണോ പള്ളി നിർമ്മിച്ചിരിക്കുന്നതെന്ന് അറിയാൻ വേണ്ടിയാണ് സർവെ നടത്തിയത്. നേരത്തെ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ഭാഗം ഒഴിവാക്കിയാണ് സർവേ നടത്തിയത്.

നേരത്തെ സര്‍വെക്ക് എട്ടാഴ്ച കൂടി സമയം വേണമെന്ന് പുരാവസ്തു വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഗ്യാൻവാപി മസ്ജിദിന് കേടുപാടുകൾ വരാത്തരീതിയിൽ സർവേ തുടരാന്‍ സുപ്രിംകോടതി നിർദേശം നൽകിയിരുന്നു. സർവേ റിപ്പോർട്ട് സീൽഡ് കവറിൽ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News