സിനിമ കാണുന്നതിനിടെ സ്ത്രീയെ എലി കടിച്ചു; തിയേറ്റര്‍ ഉടമകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

60000 രൂപയാണ് അധികൃതർ 50 കാരിയായ സ്ത്രീക്ക് തിയേറ്റര്‍ ഉടമകള്‍ നഷ്ടപരിഹാരമായി നൽകേണ്ടത്

Update: 2023-05-06 05:51 GMT
Advertising

ഗുവാഹത്തി: സിനിമ തിയേറ്ററിലിരുന്ന് സിനിമ കാണുന്നതിനിടെ എലിയുടെ കടിയേറ്റ യുവതിക്ക് തിയേറ്റർ ഉടമകൾ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. ഗുവാഹത്തിയിലെ സിനിമാ ഹാൾ അധികൃതരോടാണ് ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. 60000 രൂപയാണ് അധികൃതർ 50 കാരിയായ സ്ത്രീക്ക് തിയേറ്റര്‍ ഉടമകള്‍ നഷ്ടപരിഹാരമായി നൽകേണ്ടത്.


ഇവർക്കുണ്ടായ മാനസിക പിഡനത്തിന് 40,000 രൂപയും വേദനക്കും കഷ്ടപ്പാടിനും 20,000 രൂപയുമാണ് നൽകേണ്ടത്. കാംരൂപ് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് ഭംഗഡിലെ ഗലേരിയ സിനിമ അധികൃതരോട് സ്ത്രീക്ക് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടത്. മെഡിക്കൽ ബില്ലിനായി 2,282 രൂപയും ചെലവിനായി 5,000 രൂപയും വേറെ നൽകണം.



2018 ഒക്ടോബർ 20 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രി 9 മണിക്കുള്ള ഷോയ്ക്കാണ് ഇവർ തിയേറ്ററിലെത്തിയത്. കുടുംബത്തോടൊപ്പമിരുന്ന് സിനിമ ആസ്വദിക്കുന്നതിനിടെ ഇവരുടെ കാലിൽ എന്തോ കടിക്കുന്നതായി തോന്നി. വേദന സഹിക്കാനാവാതെ നോക്കിയപ്പോൾ രക്തം കണ്ടുവെന്നും ഇറങ്ങിയോടിയെന്നും ഇവരുടെ അഭിഭാഷക പറയുന്നു. സംഭവമറിഞ്ഞ തിയേറ്റർ അധികൃതർ പ്രാഥമിക ശുശ്രൂശ പോലും നൽകിയില്ലെന്നും ആശുപത്രിയിൽ എത്തിച്ചില്ലെന്നും പരാതിയിൽ പറയുന്നു



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News