ചിത്രത്തിലേയില്ല; ഹിമാചലിൽ അക്കൗണ്ട് തുറക്കാനാകാതെ ആം ആദ്മി

ഹിമാചലിൽ സാന്നിധ്യമുറപ്പിക്കാനായി ആം ആദ്മി പാർട്ടിയും സജീവമായിരുന്നു

Update: 2022-12-08 05:04 GMT
Advertising

ഷിംല; ഹിമാചൽ പ്രദേശിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിക്ക് നേരിയ മുൻതൂക്കമുണ്ടെങ്കിലും ലീഡ് നില മാറിമറിയുകയാണ്. നിലവിൽ ഒപ്പത്തിനൊപ്പമാണ് കോൺഗ്രസും ബിജെപിയും മുന്നേറുന്നത്.

എന്നാൽ ആം ആദ്മി പാർട്ടിക്ക് നിലവിൽ അക്കൗണ്ട് തുറക്കാനായിട്ടില്ല. കേൺഗ്രസ് - ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം കാണിക്കുമെന്ന് വിവിധ എക്‌സിറ്റ് പോളുകൾ സൂചിപ്പിച്ചപ്പോൾ ഗുജറാത്തിലും ഹിമാചലിലും എഎപിക്ക് വമ്പൻ അട്ടിമറിക്ക് സാധ്യതയില്ലെന്നാണ് സർവേഫലങ്ങൾ വ്യക്തമാക്കുന്നത്.

ഹിമാചലിൽ സാന്നിധ്യമുറപ്പിക്കാനായി ആം ആദ്മി പാർട്ടിയും സജീവമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റം ഒരൊറ്റ സീറ്റില്‍ പോലും നേടാന്‍ ആം ആദ്മിക്ക് സാധിച്ചിട്ടില്ല. . ബിജെപിയും കോൺഗ്രസും 68 സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്തിയപ്പോൾ, 67 സീറ്റുകളിലേക്കാണ് ആം ആദ്മി മത്സരിച്ചത്. എന്നാല്‍  ഗുജറാത്തില്‍ വോട്ടെണ്ണല്‍ രണ്ടാം മണിക്കൂറിലേക്ക് അടുക്കുമ്പോള്‍ 11 സീറ്റില്‍ ലീഡുള്ളത് ആം ആദ്മിയെ സംബന്ധിച്ച് നേട്ടമാണ്. 

നിലവില്‍ ഹിമാചല്‍ പ്രദേശില്‍ ബിജെപി- 33 കോണ്‍ഗ്രസ്- 33 എന്നിങ്ങനെയാണ് ലീഡ് നില. മുഖ്യമന്ത്രി ജയറാം ഠാകൂർ ലീഡ് ചെയ്യുമ്പോൾ വിമതർ ഉൾപ്പെടുള്ളവർ 11.7 ശതമാനം വോട്ട് വിഹിതം നേടി. 68 മണ്ഡലങ്ങളിലായി ആകെ 412 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്  2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഎം ഒരു സീറ്റുമാണ് നേടിയത്. 

നവംബർ 12ന് നടന്ന വോട്ടെടുപ്പിൽ 74.05 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2017ൽ 75.6 ശതമാനം ആയിരുന്നു പോളിങ്. സംസ്ഥാനത്തെ ഇളക്കി മറിച്ച് ഒരു മാസം നീണ്ടുനിന്ന പ്രചാരണം നടത്തിയെങ്കിലും അതൊന്നും പോളിങിലേക്ക് എത്തിയില്ല എന്നായിരുന്നു പോളിങ് ശതമാനം സൂചിപ്പിച്ചിരുന്നത്. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News