ആംആദ്മി വനിതാ എം.എൽ.എയുടെ മുഖത്തടിച്ച് ഭർത്താവ്; സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ

എ.എ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും പഞ്ചാബിലെ പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ അധ്യക്ഷയുമാണ് ബൽജീന്ദർ കൗർ

Update: 2022-09-02 16:15 GMT
Editor : afsal137 | By : Web Desk
Advertising

ബതിൻഡ്: പഞ്ചാബിലെ വനിതാ ആം ആദ്മി എം.എൽ.എ ബൽജീന്ദർ കൗറിന്റെ മുഖത്തടിച്ച് ഭർത്താവ് സുഖ്രാജ് സിംഗ്. വീടിന് സമീപത്ത് വെച്ചാണ് ഇയാൾ പരസ്യമായി ബൽജീന്ദർ കൗറിന്റെ മുഖത്തടിച്ചത്. എ.എ.പി നേതാവ് കൂടിയായ സുഖ്രാജ് സിംഗിനെതിരെ സ്വമേധയാ കേസെടുക്കുമെന്ന് പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷൻ വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ ആംആദ്മി നേതൃത്വം പ്രതികരിച്ചിട്ടില്ല.

സുഖ്രാജ് സിംഗ് ബൽജീന്ദർ കൗറിന്റെ മുഖത്തടിക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. തല്ലുന്നതിന് തൊട്ടുമുമ്പായി ഇരുവരും വഴക്കിടുന്നത് വീഡിയോയിൽ കാണാം. മുഖത്തടിച്ച ശേഷം സുഖ്രാജ് സിംഗിനെ കുറച്ചു പേർ തളളി മാറ്റുന്നുമുണ്ട്. ദമ്പതികളുടെ വീടിന് സമീപത്തെ സിസിടിവി ക്യാമറയിലാണ് സംഭവം പതിഞ്ഞത്. ജൂലായ് 10 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

ബൽജീന്ദർ കൗർ തൽവണ്ടി സാബോയിൽ നിന്ന് രണ്ട് തവണയാണ് എംഎൽഎയായത്. ഭർത്താവിന്റെ മർദനത്തിനെതിരെ അവൾ പരാതി നൽകിയിട്ടില്ല. 2019 ലാണ് ഇരുവരും വിവാഹിതരായത്. എ.എ.പിയുടെ മജ മേഖലയിലെ യുവജന വിഭാഗം കൺവീനറാണ് സുഖ്രാജ് സിംഗ്. എ.എ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും പഞ്ചാബിലെ പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ അധ്യക്ഷയുമാണ് ബൽജീന്ദർ കൗർ. ഇംഗ്ലീഷ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്ന കൗർ 2017ലാണ് നിയമസഭയിലെത്തുന്നത്. എംഎൽഎയുടെ ഭർത്താവിനെതിരെ നടപടിയെടുക്കണമെന്ന് അകാലിദളിലെ മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ ആവശ്യപ്പെട്ടു.

''ബൽജീന്ദർ കൗറിന്റെ ഭർത്താവിന്റെ നിന്ദ്യമായ അക്രമത്തെ പൂർണ്ണമായും അപലപിക്കുന്നു. അദ്ദേഹം പരസ്യമായി മാപ്പ് പറയുകയും തെറ്റ് തിരുത്തുകയും വേണം, അല്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കണം''-ഹർസിമ്രത് കൗർ ബാദൽ വിശദമാക്കി

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News