ഹിമാചൽ പ്രദേശിൽ അദാനി വിൽമർ ഗ്രൂപ്പിൽ റെയ്ഡ്

ജി എസ് ടി വിഭാഗത്തിന്റെ പരിശോധന നികുതി വെട്ടിപ്പ് നടത്തിയെന്ന വിവരത്തെ തുടർന്ന്

Update: 2023-02-09 07:45 GMT

Adani Group

Advertising

ഷിംല: ഹിമാചൽ പ്രദേശിൽ അദാനി ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ റെയ്ഡ്. സംസ്ഥാന ആദായ നികുതി വകുപ്പാണ് പരിശോധന നടത്തിയത്. അദാനി-വിൽമർ ഗ്രൂപ്പിന്റെ സ്റ്റോറുകളിലും ഗോഡൗണുകളിലും ആദായ നികുതി വകുപ്പ് റെയ്‍ഡ് നടത്തി.

ഇന്നലെ അർധ രാത്രി തുടങ്ങിയ പരിശോധന രാവിലെയാണ് അവസാനിച്ചത്. അദാനി ഗ്രൂപ്പിന്റെയും സിംഗപ്പൂർ ആസ്ഥാനമായ വിൽമർ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ പാചക എണ്ണ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളും സൂക്ഷിക്കുന്ന സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ഉദ്യോഗസ്ഥർ വിവിധ രേഖകളും റെക്കോർഡുകളും പരിശോധിച്ചു. പർവാനൂ, സോളൻ എന്നിവിടങ്ങളിലായിരുന്നു പരിശോധന. നികുതി അടയ്ക്കുന്നതിൽ 5 വർഷമായി വീഴ്ച വരുത്തിയെന്നാണ് പ്രാഥമിക വിലയിരുത്തൽ.

വിശദമായ റിപ്പോർട്ട് തയാറാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അദാനി ഗ്രൂപ്പിനെ നരേന്ദ്രമോദി സഹായിക്കുന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് ഡൽഹി ശാസ്ത്രിഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച് സംഘർഷത്തിൽ കലാശിച്ചു . യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബീവി ശ്രീനിവാൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. അദാനിക്കെതിരായ ഹിന്‍റൻബെർഗ് റിപ്പോർട്ട് ഗൂഢാലോചനയാണെന്നും ഇതേപ്പറ്റി അന്വേഷണം ആവശ്യപ്പെട്ടുമുള്ള ഹരജി നാളെ പരിഗണിക്കാമെന്ന് സുപ്രീം വ്യക്തമാക്കി.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News