കോൺഗ്രസിനെ മമത 'കോൺഗ്രസ് (എം)' ആക്കും; രൂക്ഷവിമര്‍ശനവുമായി അധീർ രഞ്ജൻ ചൗധരി

കോണ്‍ഗ്രസ് വിട്ട് നിരവധി നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

Update: 2021-10-09 12:58 GMT
Advertising

ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി. കോൺഗ്രസിനെ മമതാ ബാനർജി 'മമത കോൺഗ്രസ്'  ആക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബംഗാളിടലക്കം നിരവധി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കളും മുൻ മുഖ്യമന്ത്രിമാരടക്കം നിരവധി പ്രമുഖർ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന്‍റെ പശ്ചാത്തലത്തിലാണ്  പ്രതികരണം.

'മമതയെ രാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ട് വന്നത് രാജീവ് ഗാന്ധിയാണ്.  നേതൃപദവിയും മന്ത്രി പദവുമൊക്കെ കോണ്‍ഗ്രസാണ് അവർക്ക് നല്‍കിയത് . ഇപ്പോൾ അതേ മമത തന്‍റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി കോൺഗ്രസിനെ പുറകിൽ നിന്ന് കുത്തുകയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് നേതാക്കളെ സ്വാധീനിച്ച് കോൺഗ്രസിനെ കോൺഗ്രസ് (എം) ആക്കുകയയാണ് മമത. ബി.ജെ.പി യുമായി അവർക്ക് അപ്രഖ്യാപിത സഖ്യമുണ്ട്. കോൺഗ്രസിനെ ശിഥിലീകരിച്ച് ബി.ജെ.പി യുടെ അധികാരം നിലനിർത്താൻ പണിയെടുക്കുകയാണ് അവർ. മമത ബി.ജെ.പി യുടെ ഉപകരണമാണ്.പ്രതിപക്ഷ സഖ്യങ്ങളെ തകർക്കലാണ് അവരുടെ ലക്ഷ്യം'. ഇന്ത്യൻ എക്‌സപ്രസിന് അനുവദിച്ച അഭിമുഖത്തിൽ ചൗധരി പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News