'യേ ദോസ്തി ആഗെ ചലേഗി'; നിതീഷ് കുമാറിനെയും തേജസ്വി യാദവിനെയും കണ്ട് ആദിത്യ താക്കറെ

ബൃഹത് മുംബൈ കോർപ്പറേഷനിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സന്ദർശനം

Update: 2022-11-23 15:26 GMT
Advertising

പാട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സന്ദർശിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ മകനും മുൻ മന്ത്രിയുമായ ആദിത്യ താക്കറെ. മഹാവികാസ് അഗാഡിയിലെ കോൺഗ്രസുമായി സവർക്കറുടെ പേരിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായ ശേഷം പാട്‌നയിലെത്തിയാണ് ശിവസേനാ ഉദ്ധവ് ബാലസാഹേബ് താക്കറെ പാർട്ടി നേതാവ് ആദിത്യ മഹാഖഡ്ബന്ധൻ നേതാക്കൾ കൂടിയായ ഇരുവരെയും കണ്ടത്. ആദിത്യയും തേജസ്വിയും നേരത്തെ ടെലിഫോൺ സംഭാഷണങ്ങൾ നടത്തിയിരുന്നുവെങ്കിലും ആദ്യമായാണ് നേരിൽ കാണുന്നത്.

'നിതീഷ്ജിയും തേജസ്വജിയും വളരെ നന്നായി അവരുടെ ജോലി ചെയ്യുന്നുണ്ട്' അരമണിക്കൂർ നേരത്തെ കൂടിക്കാഴ്ചക്ക് ശേഷം ആദിത്യ പ്രതികരിച്ചു. യുവനേതാക്കളായ തങ്ങൾ പരസ്പരം സംവദിക്കുന്നത് രാജ്യത്തിന് ഗുണകരമാണെന്നും ഈ സൗഹൃദം ദീർഘകാലം മുന്നോട്ട് കൊണ്ടുപോകുമെന്നും (യെ ദോസ്തി ആഗെ ചലേഗി) തങ്ങളെല്ലാവരും ദീർഘ ലക്ഷ്യം തേടി നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെ പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സന്ദർശനം. പ്രദേശത്ത് ബിഹാറിൽ നിന്ന് കുടിയേറിയ നിരവധി പേരുണ്ടായതിനാൽ ബിഹാർ പാർട്ടികളുടെ പിന്തുണ പ്രധാനമാണ്. സാധാരണ മണ്ണിന്റെ മക്കൾ വാദം നിലപാടായി സ്വീകരിക്കുന്ന ശിവസേനയുടെ നേതൃത്വത്തിൽ കോവിഡ് കാലത്തുണ്ടായിരുന്ന സർക്കാർ ഇതര സംസ്ഥാന തൊഴിലാളികളോട് അനുകമ്പയോടെ ഇടപെട്ടിരുന്നു. ഇതുവഴി അവർക്കിടയിൽ പാർട്ടിക്ക് സൽപ്പേരുണ്ട്. ബൃഹത് മുംബൈ കോർപ്പറേഷന്റെ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ടീം താക്കറെ വിഭാഗം. ശിവസേനയിലെ ഏക്‌നാഥ് ഷിൻഡെ വിഭാഗം ബിജെപിയോടൊപ്പം ചേർന്ന് ഭരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ഏറ്റവും സമ്പന്നമായ കോർപ്പറേഷനിൽ ഭരണം പിടിക്കുന്നത് വരും തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് അവർ കരുതുന്നത്.

Shiv Sena leader Uddhav Thackeray's son and former minister Aditya Thackeray visited Bihar Chief Minister Nitish Kumar and Deputy Chief Minister Tejashwi Yadav.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News