അസമിന് പിന്നാലെ മദ്രസകൾ പൊളിക്കാനൊരുങ്ങി യുപി സർക്കാർ
യുപിയിൽ അംഗീകാരമില്ലാത്ത മദ്രസകൾ കണ്ടെത്താൻ സർവേ നടത്താൻ മുഖ്യമന്ത്രിയോഗി ആദിത്യനാഥ് നിർദേശം നൽകി
ലക്നൗ: അസമിന് പിന്നാലെ ഉത്തർപ്രദേശിലും മദ്രസകൾ പൊളിക്കാനൊരുങ്ങി സർക്കാർ. യുപിയിൽ അംഗീകാരമില്ലാത്ത മദ്രസകൾ കണ്ടെത്താൻ സർവേ നടത്താൻ മുഖ്യമന്ത്രിയോഗി ആദിത്യനാഥ് നിർദേശം നൽകി. സർക്കാരിന്‍റെ സർവേ ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ളതെന്ന് അസദുദ്ദീന്‍ ഉവൈസി എം.പി കുറ്റപ്പെടുത്തി.
മദ്രസയുടെ പേര്, അധ്യാപകരുടെ എണ്ണം, പാഠ്യപദ്ധതി, വരുമാന സ്രോതസ്, എന്തെങ്കിലും സർക്കാരിതര സ്ഥാപനവുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളാണ് സർവേയിൽ ശേഖരിക്കുന്നത്. അതിന് ശേഷമാകും നടപടി.അംഗീകാരമില്ലാത്ത എല്ലാം മദ്രസകളും ഉടൻ പൊളിച്ചു നീക്കണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു. സർവേ മദ്രസകളെ തകർക്കാൻ ആണെന്നും നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എ.ഐ.എം.ഐ.ഐ.എം നേതാവും എം പിയുമായ അസദുദ്ദീൻ ഒവൈസി പറഞ്ഞു.
ബംഗ്ലാദേശിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അസമിൽ 38 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടികൂടിയവർ പഠിപ്പിക്കുന്ന മൂന്ന് മദ്രസകളാണ് ഒരാഴ്ചക്കളിൽ സർക്കാർ പൊളിച്ചു നീക്കിയത്. മദ്രസ പൊളിച്ച ബോംഗൈഗാവിൽ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് സാധ്യതയുള്ളതിനാൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊളിക്കലിനെതിരെ സുപ്രിംകോടതിയെ സമീപിക്കാണ് ഒരുങ്ങുകയാണ് എ.ഐ.യു .ഡി.എഫ്.