ശമ്പളം 5000 രൂപ, ഹെൽമറ്റില്ലാത്തതിന് 6000 പിഴ ചുമത്തി; പൊലീസ് സ്‌റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ലൈൻമാൻ, വീഡിയോ

വൈദ്യുതി വകുപ്പ് വൻ ബില്ലുകൾ നൽകി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പൊലീസ് പറഞ്ഞെന്നും ലൈൻമാൻ

Update: 2022-08-24 15:10 GMT
Advertising

ലഖ്‌നൗ: ഹെൽമറ്റ് ധരിക്കാത്തിന് പിഴ ചുമത്തിയതിനെ തുടർന്ന് പൊലീസ് സ്‌റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ലൈൻമാൻ. ഉത്തർപ്രദേശിലെ ഷംലിയിലാണ് സംഭവം. ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച വൈദ്യുതി വകുപ്പിലെ കരാർ ജീവനക്കാരനയ മെഹ്താബിന് ജില്ലാ ട്രാഫിക് പൊലീസ് 6000 രൂപ പിഴ ചുമത്തിയതാണ് സംഭവത്തിന്റെ തുടക്കം. തുടർന്ന് ബില്ലുകൾ അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി താനാ ഭവൻ പൊലീസ് സ്‌റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം ഇയാൾ വിച്ഛേദിക്കുകയായിരുന്നു. ഹെൽമറ്റ് ധരിക്കാത്തതിന് യു.പിയിൽ രണ്ടായിരം രൂപയാണ് പിഴ. എന്നാൽ ലൈൻമാന് 6000 രൂപ പിഴ ചുമത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

ലൈൻമാൻ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പൊലീസ് സ്‌റ്റേഷനിൽ നിന്ന് വൈദ്യുതി ബില്ലായി ആയിരക്കണക്കിന് രൂപ നൽകാനുണ്ടെന്നാണ് വൈദ്യുതി വകുപ്പ് അവകാശപ്പെടുന്നത്.

ജോലി കഴിഞ്ഞു വരുമ്പോഴാണ് മെഹ്താബിനെ ട്രാഫിക് പൊലീസ് പിടികൂടിയത്. തെറ്റ് ആവർത്തിക്കില്ലെന്ന തന്റെ വാക്കുകൾ പൊലീസ് കേട്ടില്ലെന്നും വൈദ്യുതി വകുപ്പ് വൻ ബില്ലുകൾ നൽകി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പറഞ്ഞെന്നും മെഹ്താബ് പിന്നീട് വ്യക്തമാക്കി. മാസത്തിൽ 5000 രൂപ ശമ്പളമുള്ള മെഹ്താബിന് 6000 രൂപയുടെ ചലാനാണ് പൊലീസ് നൽകിയതെന്നും തന്നെ പിടികൂടുമ്പോൾ സമാന കുറ്റം ചെയ്ത പലരും കടന്നുപോയെന്നും മെഹ്താബ് പറഞ്ഞു.

After being fined for not wearing a helmet, the lineman cut off the electricity in UP police station.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News